"തീയറ്റർ ഹാള്‍ ഗ്യാങ്സ്റ്റേഴ്സിനാല്‍ നിറയുമ്പോള്‍ മാത്രമേ മോണ്‍സ്റ്റര്‍ അവിടേക്ക് എത്തൂ; 'കെജിഎഫ് 2' വിനെ കുറിച്ച് നിർമ്മാതാക്കൾ

 "തീയറ്റർ ഹാള്‍ ഗ്യാങ്സ്റ്റേഴ്സിനാല്‍ നിറയുമ്പോള്‍ മാത്രമേ മോണ്‍സ്റ്റര്‍ അവിടേക്ക് എത്തൂ!! അദ്ദേഹം കടന്നുവരുന്ന പുതിയ ദിനം വൈകാതെ പ്രഖ്യാപിക്കപ്പെടും". 

രാജ്യമൊട്ടാകെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം 'കെജിഎഫ് 2' വിന്റെ റിലീസിനെ കുറിച്ച് ഔദ്യോഗിക പ്രതികരണവുമായി നിർമ്മാതാക്കൾ. സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും കോവിഡ് പ്രതിസന്ധി മൂലമാണ് റിലീസ് വൈകുന്നതെന്നും നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചു. 

പുതിയ പോസ്റ്ററിലൂടെ നിര്‍മ്മാതാക്കള്‍ അറിയിച്ചത് ഇങ്ങനെ "തീയറ്റർ ഹാള്‍ ഗ്യാങ്സ്റ്റേഴ്സിനാല്‍ നിറയുമ്പോള്‍ മാത്രമേ മോണ്‍സ്റ്റര്‍ അവിടേക്ക് എത്തൂ!! അദ്ദേഹം കടന്നുവരുന്ന പുതിയ ദിനം വൈകാതെ പ്രഖ്യാപിക്കപ്പെടും". 

'കെജിഎഫ് 2'ന്‍റെ റിലീസ് തീരുമാനിച്ചിരുന്നത് 2020 ഒക്ടോബര്‍ 23നായിരുന്നു. കോവിഡ് വ്യാപനം മൂലം ഈ വര്‍ഷം ജൂലൈ 16 ലേക്ക് റിലീസ് തീയതി മാറ്റുകയായിരുന്നു. എന്നാൽ കോവിഡ് പിടിവിടാത്ത സാഹചര്യത്തിൽ റിലീസ് തീയതി വീണ്ടും മാറ്റേണ്ടി വന്നു. 

യുട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചക്കാരാണ് സിനിമയുടെ ടീസറിന് ഉണ്ടായിരുന്നത്.  ചിത്രത്തിലെ അധീര എന്ന വില്ലൻ കഥാപാത്രത്തെ സഞ്ജയ് ദത്ത് ആണ് അവതരിപ്പിക്കുന്നത്. ക്യാൻസർ ചികിത്സയ്ക്കായി സഞ്ജയ് ദത്ത്  വിദേശത്തേക്ക് പോയപ്പോൾ  അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുവാൻ കാത്തിരിക്കേണ്ടിവന്നു. 

സഞ്ജയ് ദത്ത് മടങ്ങിയെത്തിയതിന് ശേഷമാണ് അവശേഷിച്ച മൂന്ന് ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരളത്തിൽ  പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തിരക്കഥയുടെ കഥ

Author
Sub-Editor

Sabira Muhammed

No description...

You May Also Like