ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സിന്റെ കൂറ്റന്‍ ജയം.
- Posted on February 03, 2025
- News
- By Goutham prakash
- 178 Views
ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സിന്റെ കൂറ്റന്‍ ജയം. 54 പന്തില്‍ 135റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. 13 സിക്സും 7 ഫോറുകളും അടങ്ങിയതായിരുന്നു അഭിഷേക് ശര്‍മയുടെ ഇന്നിംഗ്സ്. 55 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ട് മാത്രമാണ് ഇന്ത്യക്കെതിരെ ചെറുത്ത് നില്‍പ്പ് നടത്തിയത്. ഈ ജയത്തോടെ ഇന്ത്യ 4-1 ന് പരമ്പര സ്വന്തമാക്കി. അഭിഷേക് ശര്‍മയെ കളിയിലെ താരമായി തിരഞ്ഞെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയാണ് സീരീസിലെ താരം.
