ഇടനാടൻ ചെട്ടി സമുദായത്തിന്റെ ദൈവപ്പുരക്കുള്ളിലെ 200 - വർഷം പഴക്കമുള്ള പ്രതിമകൾ കണ്ടെത്തി!!!

 1500 - വർഷം മുമ്പ് മംഗലാപുരം - ഇടനാടൻ കോട്ടയിൽ നിന്നും വന്ന ഇടനാടൻ ചെട്ടി സമുദായത്തിന്റെ ദൈവപ്പുരക്കുള്ളിൽ ഉള്ള രണ്ട് പ്രതിമകൾ ആണ് ഇവിടെ താരം.

മാനന്തവാടി, കാട്ടിക്കുളം രണ്ടാം ഗേറ്റ് അടുത്തുള്ള വാകേരി ആണ് ദൈവപ്പുര ക്കുള്ളിൽ പുരാതന കാലത്തുള്ള 2- പ്രതിമകൾ ഉള്ളത്.ഈ പ്രതിമയിൽ ഒരു ഐതിഹ്യവും നിലനിൽക്കുന്നുണ്ട്.പണ്ട് മാനന്തവാടിയിൽ ഭക്ഷ്യധാന്യങ്ങൾ കിട്ടാൻ തലശ്ശേരിയിൽ പോയി തല ചുമടായി കൊണ്ടുവരാൻ പോയി തിരികെ വന്ന ഇടനാടൻ - കാരണവർ കാണുന്നത് നരി തന്റെ പശുവിനെ പിടിച്ചു കൊന്ന് മാംസം ഭക്ഷിക്കുന്നതാണ്.ഇതുകണ്ട് കാരണവർ നരിയെ കുന്തം കൊണ്ട് കുത്തി, കൊല്ലുന്നതിനിടയിൽ തിരിച്ചു നരിയുടെ ആക്രമണത്തിൽ കാരണവരും  മരണപ്പെട്ടതിനെ ഓർമ്മ നിലനിർത്താൻ പണിതതാണ് ഈ പ്രതിമ.


അതിനടുത്തു തന്നെ കാണുന്ന മറ്റൊരു പ്രതിമ, ആനയുടെ അടുത്ത പന്തം കൊണ്ട് നിൽക്കുന്ന ഇടനാടൻ കാരണവരുടെ ഓർമ്മ പുതുക്കലാണ്.ആന കൃഷി നശിപ്പിക്കാൻ പാടത്ത് ഇറങ്ങുമ്പോൾ പന്തം കത്തിച്ച് ആനയെ ഓടിക്കുന്നതിന് പ്രതീകം ആണിത്.കാലത്തിന്റെ പ്രയാണത്തിൽ ഈ രണ്ടു പ്രതിമകളും ഉൾക്കൊള്ളുന്ന രീതിയിൽ ദൈവപ്പുര നിർമ്മിച്ച് ഗദ്യയും, പ്രാർത്ഥനയും, ദീപം തെളിക്കലും പത്തുവർഷം മുമ്പ് വരെ നടന്നിരുന്നതായ് ശേഷിപ്പു കൾ ഉണ്ട്.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like