2,000 വര്‍ഷങ്ങളായി ജീവിക്കുന്ന അത്ഭുതം

രണ്ടായിരം വർഷങ്ങൾ പിന്നിട്ടിട്ടും, പന്തീയോണിന്റെ താഴികക്കുടം ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടമാണ്.

ചരിത്രാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കും ഒരത്ഭുതമാണ് 2,000 വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മ്മിക്കപെട്ട പാന്തിയോണ്‍. ഇന്നും ഉപയോഗത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കെട്ടിടമാണിത്. പാന്തിയോണ്‍ എന്നാൽ "എല്ലാ ദേവന്മാരുമായും ബന്ധപ്പെട്ടതോ പൊതുവായതോ" എന്നാണ്.  ഒരു കാതലിക് പള്ളിയായാണ്  ഏഴാം നൂറ്റാണ്ട് മുതൽ ഇത് നിലകൊള്ളുന്നത്. ഹാട്രിയൻ ചക്രവർത്തി ഏകദേശം എ.ഡി 126 ലാണ് സിലിണ്ടർ ആകൃതിയിലുള്ള  ഈ കെട്ടിടം പണി കഴിപ്പിച്ചത് എന്നാണ് ചരിത്രം പറയുന്നത്. 80 AD യില്‍ ആദ്യ പാന്തിയോന്‍ അഗ്നിക്ക് ഇരയായതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പുനര്‍നിര്‍മ്മിച്ച കെട്ടിടം 110 ADയില്‍ ഇടിമിന്നലില്‍ തകര്‍ന്നതായും ചരിത്രമുണ്ട് അക്കാലത്തു പാന്തിയോണ്‍ ശപിക്കപെട്ടതാണ് എന്നൊരു അഭ്യൂഹമുണ്ടായിരുന്നു. 

രണ്ടായിരം വർഷങ്ങൾ പിന്നിട്ടിട്ടും, പന്തീയോണിന്റെ താഴികക്കുടം ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടമാണ്. ഒരു പെഡിമെന്റിന് താഴെ വലിയ ഗ്രാനൈറ്റ് കല്ലുകളില്‍ തീര്‍ത്ത പോര്‍ട്ടിക്കോ ഇവിടുത്തെ ആകര്‍ഷണമാണ്. മച്ചിൽ ഒരു കോൺക്രീറ്റ് താഴികക്കുടത്തിന് കീഴിൽ ആകാശത്തേക്ക് മധ്യഭാഗത്ത് (ഒക്കുലസ്) തുറക്കുന്നു. വെള്ള , മഞ്ഞ , പര്‍പ്പിള്‍, ബ്ലാക്ക് മാർബിളുകളാണ് പാന്തിയോണിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മെഡിറ്ററെനിയനില്‍ നിന്നാണ് ഇത് അക്കാലത്ത് കൊണ്ടുവന്നത്. ഇത് സർക്കിളുകളുടെയും സ്ക്വയറുകളുടെയും രൂപത്തിലാണ്.  അഗ്രിപ്പയുടെ കീഴിലാണ് പാന്തിയോണിന്റെ ആധുനിക കെട്ടിടം നിർമ്മിച്ചതെന്നാണ് വളരെക്കാലമായി വിശ്വസിക്കപ്പെടുന്നത്. കാരണം അക്കാലത്ത് ഒക്ടാവിയൻ അഗസ്റ്റസ് ചക്രവർത്തിയുടെ കമാൻഡറും മരുമകനുമായ മാർക്ക് അഗ്രിപ്പ റോമിൽ വലിയ തോതിൽ നിർമ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.

നൃത്തം

Author
Sub-Editor

Sabira Muhammed

No description...

You May Also Like