ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 20,000 ആയി; രക്ഷാപ്രവര്‍ത്തനം അഭിമുഖീകരിക്കുന്നത് കടുത്ത വെല്ലുവിളി
- Posted on February 10, 2023
- News
- By Goutham prakash
- 269 Views
തുർക്കി : തുര്‍ക്കിയിലും, സിറിയയിലും അയല്‍പ്രദേശങ്ങളിലുമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 20,000 ആയി. തുര്‍ക്കിയില്‍ 17,406 പേരും സിറിയയില്‍ 3,317 പേരും മരിച്ചതായാണ് അവസാന കണക്ക്. അതിനിടെ, സിറിയയിലേക്ക് യു എന്‍ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്. ഭൂചലനത്തില്‍ തകര്‍ന്ന ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കടുത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. പ്രതികൂല കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് പ്രധാന വില്ലന്മാര്‍. കനത്ത മൂടല്‍മഞ്ഞും മഴയും തണുപ്പും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പ്രത്യേക ലേഖിക.
