കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് 2022 അപേക്ഷകള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: അക്ഷയ ഊർജ്ജ രംഗത്ത് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവനകള്‍ നല്‍കിയ  വ്യാവസായിക വാണിജ്യ സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, വ്യക്തികൾ, ഗവേഷണ സ്ഥാപനങ്ങള്‍, ഊര്‍ജ്ജ രംഗത്തെ വ്യവസായികള്‍, യുവ സംരംഭകര്‍  എന്നിവര്‍ക്ക് സംസ്ഥാന സർക്കാർ അനെർട്ട് മുഖാന്തരം അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാര്‍ഡ് 2022 ന്, 2021 ഏപ്രില്‍ 1 മുതൽ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. കേരള സർക്കാർ സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാര്‍ഡ്‌ നിര്‍ണ്ണയിക്കുന്നത്തിനുള്ള മേല്‍നോട്ട ചുമതല.  അവാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ചു ജേതാകളെ ശുപാര്‍ശ ചെയ്യുന്നത് ഇതിനായി നിയോഗിച്ചിട്ടുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്‌.

അപേക്ഷാ ഫോം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനെര്‍ട്ട് വെബ്സൈറ്റ് – www.anert.gov.in ലഭ്യമാണ്. നിശ്ചിത അപേക്ഷകൾ ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസര്‍ , അനെര്‍ട്ട് വികാസ് ഭവന്‍ PO, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ 2023 മാര്‍ച്ച്‌ 15ന് മുമ്പായി ലഭികെണ്ടാതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 1800-425-1803 ബന്ധപ്പെടുക.



Author
Citizen Journalist

Goutham Krishna

No description...

You May Also Like