സെൻ നദിയിൽ വർണ്ണരാജി വിരിഞ്ഞു, പാരീസ് ഒളിമ്പിക്സിന് വർണ്ണാഭമായ തുടക്കം
- Posted on July 27, 2024
- News
- By Arpana S Prasad
- 338 Views
മത്സരങ്ങളുടെ 16 നാളുകളിൽ 206 രാജ്യങ്ങളിൽ നിന്നുമായി 10,500 പേർ മത്സരത്തിൽ മാറ്റുരക്കും
സി.ഡി. സുനീഷ്
സെൻ നദി ഇന്നലെ ഒഴുകിയത് വർണ്ണ രാജികളിലൂടെയാണ്. പാരീസിൽ ഒളിമ്പിക്സിന് തുടക്കമായി.
മത്സരങ്ങളുടെ 16 നാളുകളിൽ 206 രാജ്യങ്ങളിൽ നിന്നുമായി 10,500 പേർ മത്സരത്തിൽ മാറ്റുരക്കും.
വെള്ളിയാഴ്ച പാരീസ് നഗരം ജന സാഗരത്താൽ മറ്റൊരു നദിയായി മാറി.
ജനനിബിഡമായപ്പോൾ ഈഫൽ ഗോപുരം പോലും കുലുങ്ങി ചിരിച്ച് കാണും.
താരങ്ങൾ സെൻ നദിയിലൂടെ ഒഴുകി ഉദ്ഘാടന വേദിയിലെത്തി. ലോകം മുഴുവൻ ആ കാഴ്ച കണ്ണിമ വെട്ടാതെ കണ്ടു. എട്ടിനങ്ങളിൽ ഇന്ത്യ ഇന്ന് മഝരത്തിനറങ്ങും.
സെൻ നദിയിൽ ഇന്നലെ പിറന്ന ചരിത്രം എന്നും ഓർമ്മിപ്പിക്കപ്പെടും.

