ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം 2024: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
- Posted on August 31, 2024
- News
- By Varsha Giri
- 354 Views
വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (ആഗസ്റ്റ് 31) വൈകിട്ട് 5 മണിക്ക് അവസാനിക്കും. സുവർണ്ണ ജൂബിലി നിറവിലാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം.. അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചവർക്ക് സംഗീതാർച്ചനയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. മിനിമം പ്രായപരിധി പത്ത് വയസ്. 2024 ആഗസ്റ്റ് 1-ന് പത്തു വയസ്സ് തികഞ്ഞ ഹിന്ദു അപേക്ഷകർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാം. അപേക്ഷകന് അഞ്ച് വർഷമെങ്കിലും കർണ്ണാടക സംഗീതത്തിൽ ശിക്ഷണം ലഭിച്ചിരിക്കണം.
പങ്കെടുക്കുന്നവർ ദേവസ്വം അനുവദിച്ചതും ക്ഷണക്കത്തിൽ പരാമർശിച്ചതുമായ കൃതി 5 മിനിട്ടകം പാടേണ്ടതാണ്.. അതിൽ "രാഗം, "സ്വരം,മനോധർമ്മം എന്നീ വ അനുവദനീയമല്ല.- അംഗീകൃത അവതരണ വിഭാഗങ്ങൾ താഴെ കൊടുക്കുന്നു:- വായ്പ്പാട്ട് - വ്യക്തിഗതം / സംഘം (പരമാവധി 5 പേർ), തന്ത്രിവാദ്യം, സുഷിരവാദ്യം (കീബോർഡ്, ഹാർമോണിയം എന്നിവയുൾപ്പെടെ).
-പങ്കെടുക്കുന്നവർ ക്ഷണപത്രികയുടെ അസ്സൽ കൊണ്ടുവരികയും അതിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദിഷ്ട സ്ലോട്ടിന് ഒരു മണിക്കൂർ മുമ്പ് വേദിയിൽ ഹാജരാകണം.ഫോട്ടോ പതിച്ച ക്ഷണപത്രികയോടൊപ്പം തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ് ,ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ നിർബന്ധമാണ്. .ഡൌൺലോഡ് ചെയ്തു ലഭിക്കുന്ന ക്ഷണപത്രികയിൽ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോയും പതിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ട വെബ്സൈറ്റ് വിലാസം
www.guruvayurdevaswom.in .രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 31 വൈകിട്ട് 5 മണി.
