പക്ഷിപ്പനി പടരുന്നു: 2025 വരെ പുതിയ ബാച്ച് കോഴി, താറാവ് വളര്‍ത്തലിന് ആലപ്പുഴയില്‍ നിരോധനം
- Posted on July 16, 2024
- News
- By Arpana S Prasad
- 175 Views
പക്ഷിപ്പനിക്ക് കാരണമായത് പ്രത്യേക വൈറസാണെന്നും കുട്ടനാട് മാത്രമല്ല, ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കും വൈറസ് പടർന്നുപിടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി

പക്ഷിപ്പനി വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ 2025 വരെ താറാവിനെയും കോഴികളെയും വളർത്താൻ പാടില്ലെന്ന് നിർദേശിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പക്ഷിപ്പനിക്ക് കാരണമായത് പ്രത്യേക വൈറസാണെന്നും കുട്ടനാട് മാത്രമല്ല, ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കും വൈറസ് പടർന്നുപിടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
പുതിയ ബാച്ചുകളുടെ ഇറക്കുമതിക്ക് ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളിലും നിരോധനമുണ്ട്. പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലും കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലുമാണ് നിയന്ത്രണമുള്ളത്. ഇവിടങ്ങളിൽ പൂർണമായി നിരോധനം ഉണ്ടാകില്ല. ആലപ്പുഴയിൽ മാത്രം പൂർണ നിരോധനം. കോട്ടയം, ചങ്ങനാശ്ശേരി, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് നിലവിൽ നിയന്ത്രണമുള്ളത്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നവംബർ, ഡിസംബർ മാസങ്ങളിൽ ദേശാടനപക്ഷികളുടെ വരവോടെയാണ് പക്ഷിപ്പനി ഉണ്ടാകാറുള്ളത്. പക്ഷിപ്പനി നിയന്ത്രിക്കാനായി ധ്രുതഗതിയിലിലുള്ള നടപടികളായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഇത്തവണ പടർന്നുപിടിച്ച പക്ഷിപ്പനിക്ക് കാരണമായത് പ്രത്യേകത വൈറസാണ്. കുട്ടനാട് മാ ത്രമല്ല, ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കും വൈറസ് പടർന്നുപിടിച്ചുവെന്ന് മന്ത്രി പറഞ്ഞു.
സ്വന്തംലേഖിക