ക്യു.എസ് സുസ്ഥിരതാ റാങ്കിംഗിൽ 2025 ലെ മികച്ച 1000 ആഗോള സർവകലാശാലകളിൽ ഇടം നേടി കുസാറ്റ്.

കൊച്ചിആഗോള ഉന്നത വിദ്യാഭ്യാസ

 അനലിസ്റ്റായ ക്യുഎസ് വേള്‍ഡ്

 യൂണിവേഴ്‌സിറ്റി റാങ്കിങ് (സുസ്ഥിരത)

2025ന്റെ ഫലംപുറത്ത് വന്നപ്പോള്‍ കൊച്ചി

 ശാസ്ത്ര സാങ്കേതിക സര്‍വകലാശാല

 ലോകത്തിലെ മികച്ച 1000

 സര്‍വകലാശാലകളുടെപട്ടികയില്‍ ഇടം പിടിച്ചു.



ആഗോള തലത്തില്‍  971-980 ബാൻഡിൽ 

 ഇടം നേടിയ കുസാറ്റ് ഏഷ്യയില്‍  299-ാം

 റാങ്കും ദക്ഷിണേന്ത്യയിൽ 53-ാംറാങ്കും

 ഇന്ത്യയില്‍ 38-ാം റാങ്കും കേരളത്തിൽ ഒന്നാം

 സ്ഥാനവും നേടിനിരവധി ഉപവിഭാഗങ്ങളിലും

 കുസാറ്റിന് മികച്ച റാങ്കുകള്‍കരസ്ഥാമാക്കാന്‍

 സാധിച്ചുപരിസ്ഥിതി ആഘാത വിഭാഗത്തിൽ

 ലോകത്ത് 609-ാം സ്ഥാനവും ഭരണ

 വിഭാഗത്തിൽ ലോകത്ത്576-ാം

 സ്ഥാനവുമാണ്.



ലോകമെമ്പാടുമുള്ള 1,744 സ്ഥാപനങ്ങളുടെ

 പട്ടികയിൽ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി

 റാങ്കിങ്ങിൽ കേരളത്തിൽ

 നിന്നുള്ളസ്ഥാപനങ്ങൾ കുസാറ്റും 1181-1200

 ബാൻഡിൽ റാങ്ക് ചെയ്യപ്പെട്ട കേരള

 സർവകലാശാലയും മാത്രമാണ്.



ആഗോള പാരിസ്ഥിതികസാമൂഹികഭരണ 

(ഇഎസ്ജി)വെല്ലുവിളികളെ നേരിടാനുള്ള ഒരു

 സ്ഥാപനത്തിന്റെ കഴിവ് അളക്കാന്‍രൂപകല്‍പ്പന

 ചെയ്തിരിക്കുന്ന സൂചകങ്ങളെ

 അടിസ്ഥാനമാക്കിയുള്ളതാണ്  റാങ്കിങ്


പരിസ്ഥിതി ആഘാതംസാമൂഹിക ആഘാതം,

 ഭരണം എന്നീ വിഭാഗങ്ങൾക്ക് കീഴിൽ ഒമ്പത്

 പാരാമീറ്ററുകളിലായാണ്സ്‌കോറുകൾ

 നേടിയിരിക്കുന്നത്.



 വര്‍ഷം പ്രസിദ്ധീകരിച്ച 2024ലെ ഇന്ത്യാ

 ടുഡേ റാങ്കിങ്ങിൽ രാജ്യത്ത് ഏഴാം സ്ഥാനവും,

 എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ഇന്ത്യന്‍

 സര്‍വകലാശാലകളുടെ പട്ടികയില്‍ 34ആം

 സ്ഥാനവുംടൈംസ് ഹയർ എജ്യുക്കേഷൻ

 ഇൻ്റർ ഡിസിപ്ലിനറി സയൻസ്റാങ്കിംഗിൽ

 ഇന്ത്യയിൽ 27ആം സ്ഥാനവും കുസാറ്റ്

 നേടിയിരുന്നു.


Author
Citizen Journalist

Goutham Krishna

No description...

You May Also Like