നെറതിങ്ക-24, കിര്‍ടാഡ്സ് സംഘടിപ്പിക്കുന്ന ദേശീയ ഗോത്രമേള 24-ന് തുടങ്ങും
- Posted on December 19, 2024
- News
- By Goutham prakash
- 319 Views
കിര്‍ടാഡ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ
ഗോത്രമേള നെറതിങ്ക- 24 ഡിസംബര്‍ 24
മുതല്‍ 30 വരെ ചേവായൂര്‍
കിര്ടാഡ്സ്ക്യാമ്പസില് നടക്കും. മേളയുടെ
നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘാടക
സമിതി രൂപീകരണ യോഗം മേയര്‍ ഡോ.
ബീനഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കേരളം,
മേഘാലയ, രാജസ്ഥാന്, ഗുജറാത്ത്,
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക,
തമിഴ്നാട്തുടങ്ങിയ സംസ്ഥാനങ്ങളിലെ
ഗോത്രകലകളുടെ അവതരണം, പാരമ്പര്യ രുചി
കൂട്ടുകളടങ്ങിയ ഭക്ഷ്യമേള, 25 ഓളം
ഗോത്രവൈദ്യന്മാര് പങ്കെടുക്കുന്ന ഗോത്ര
വൈദ്യ ക്യാമ്പ്, പ്രമുഖ ഗോത്ര
ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും
വില്പനയും, കരകൗശല ഉല്പന്ന പ്രദര്‍ശനവും
വിപണനവും, ഗോത്ര സാഹിത്യ സദസ്സ്,
മ്യൂസിയം, എക്സിബിഷന് തുടങ്ങിയവ
ഈവര്‍ഷത്തെ ദേശീയ മേളയുടെ ഭാഗമാണ്.
മേയര്‍ ഡോ. ബീന ഫിലിപ്പ്, കിര്‍ടാഡ്സ്
ഡയറക്ടര്‍ ഡോ. എസ് ബിന്ദു എന്നിവര്‍
രക്ഷാധികാരികളായും വാര്‍ഡ് കൗണ്സിലര്വി
പ്രസന്ന ചെയര്മാന്, കിര്‍ടാഡ്സ് പരിശീലന
വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെഎസ് പ്രദീപ്
കുമാര്‍ കണ്‍വീനര്‍, ഡോ. അജിത, ഇഎം
രാധാകൃഷ്ണന്, കെപി ശശികുമാര്‍ എന്നിവര്‍
വൈസ് ചെയര്മാന്മാര്, അഡ്വ പി ജാനകി,
ടികെ സുനില്‍കുമാര്‍, സി രാധാകൃഷ്ണന്
എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമുള്ള
സംഘാടക സമിതിയാണ് രൂപീകരിച്ചത്.
സി.ഡി. സുനീഷ്.
