വെറും ഇരുപത്തിയഞ്ച് നിമിഷം ആക്രമണം, 24 മിസൈലുകൾ, വധിച്ചത് 70 ഭീകരരെ
- Posted on May 07, 2025
 - News
 - By Goutham prakash
 - 144 Views
 
                                                    സി.ഡി. സുനീഷ്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 24 മിസൈലുകൾ പ്രയോഗിക്കാൻ ഇന്ത്യയ്ക്ക് 25 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. കരസേന, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായയാണ് തിരിച്ചടി നടത്തിയത്. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ ജെയ്‌ഷെ-ഇ-മുഹമ്മദും ലഷ്‌കർ-ഇ-തൊയ്ബയും സ്ഥിരമായി ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് സൈന്യം തച്ചുതകർത്തത്.
