കെ.എസ്.ആർ.ടി.സി.: 25 കഴിഞ്ഞവർക്ക് യാത്രാ ആനുകൂല്യമില്ല
- Posted on February 28, 2023
- News
- By Goutham Krishna
- 220 Views
തിരുവനന്തപുരം: 25 വയസ്സ് പിന്നിട്ട വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം നൽകേണ്ടെന്ന് കെ.എസ്.ആർ.ടി.സി. യുടെ തീരുമാനം. ഇതുസംബന്ധിച്ച മാർഗനിർദേശം കെ.എസ്.ആർ.ടി.സി. എം.ഡി. പുറത്തിറക്കി. ആദായനികുതി, ജി.എസ്.ടി., ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് എന്നിവ നൽകുന്ന രക്ഷാകർത്താക്കളുടെ സർക്കാർ-അർധസർക്കാർ കോളേജുകളിലും പ്രൊഫഷണൽ കോളേജുകളിലും പഠിക്കുന്ന മക്കൾക്കും ഇളവുലഭിക്കില്ല. സെൽഫ് ഫിനാൻസിങ് കോളേജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗ്‌നൈസ്ഡ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം ആനുകൂല്യം മാത്രമേ ലഭിക്കൂ. പ്രായ പരിധിയില്ലാത്ത റെഗുലർ കോഴ്‌സ് പഠിക്കുന്നവർക്കും പെൻഷൻകാരായ പഠിതാക്കൾക്കും ഇനി കൺസെഷൻ ലഭിക്കില്ല. സെൽഫ് ഫിനാൻസിങ് കോളേജുകളിലെയും സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളിലെയും ബി.പി.എൽ. വിദ്യാർഥികൾക്ക് സൗജന്യനിരക്കിൽ കൺസെഷൻ ലഭിക്കും. പ്ലസ് ടു വരെയുള്ള സർക്കാർ-അർധസർക്കാർ സ്‌കൂൾ, സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്കും ഭിന്നശേഷി വിദ്യാർഥികൾക്ക് തൊഴിൽവൈദഗ്‌ധ്യം നൽകുന്ന കേന്ദ്രങ്ങൾക്കും നിലവിലെ രീതിയിൽ കൺസെഷൻ തുടരും.
പ്രത്യേക ലേഖിക