ഏപ്രിൽ 26 മുതൽ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
കൽപ്പറ്റ: ഒരുക്കങ്ങൾ പൂർത്തിയായി: കൽപ്പറ്റയിൽ ഐക്ക ട്രേഡ് എക്സ്പോ 26-ന് തുടങ്ങും. ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ, ഐക്കയുടെ നേതൃത്വത്തിൽ ഏപ്രിൽ 26 മുതൽ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ഒരുക്കങ്ങൾ പൂർത്തിയായി.ഏപ്രിൽ 30 വരെയാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്സ്പോ നടക്കുന്നത്.മറ്റ് പരിപാടികളായ ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം, അമ്യൂസ്മെൻ്റ് പാർക്ക്, ഫ്ളവർ ഷോ എന്നിവ 26- മുതൽ മെയ് ഏഴ് വരെയും നടക്കും. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് വയനാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊരു പ്രദർശനം നടത്തുന്നത്. 2018. ൽ സ്ഥാപിതമായ ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷന് കീഴിൽ വയനാട്ടിലെ നിർമ്മാണ മേഖലയിലെ 26 സ്ഥാപനങ്ങളാണുള്ളത്. പുതിയ ഡിസൈനുകളും നൂതന ആശയങ്ങളും ആധുനിക ഉൽപ്പന്നങ്ങളും ഉയർന്ന ഗുണനിലവാരമുള്ള നിർമ്മാണ സാമഗ്രികളും സാധാരണക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് എക്സ്പോ നടത്തുന്നത്. ഒപ്പം അവധിക്കാല ആഘോഷത്തിനുള്ള പുതിയ സ്ഥലങ്ങളും അവസരങ്ങളും പരിചയപ്പെടുത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്. ആർക്കിടെക്ചർ, കൺസ്ട്രക്ഷൻ, ഡിസൈൻ ആൻ്റ് ഡെക്കറേഷൻ, ബിൽഡിംഗ് മെറ്റീരിയൽസ്, ഫ്ളോറിംഗ് മെറ്റീരിയൽസ്, ഇൻറീരിയർ ആൻ്റ് എക്സ്റ്റീരിയർ മെറ്റീരിയൽസ്, ലാൻഡ്സ്കേപ്പ് മെറ്റീരിയലുകൾ, ഫർണ്ണിച്ചർ തുടങ്ങിയവയും ഫുഡ് കോർട്ട് ,കുട്ടികൾക്കുള്ള കളിസ്ഥലം, അമ്യൂസ് മെൻ്റ് പാർക്ക്, ഫ്ളവർ ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. നൂറിലധികം സ്റ്റാളുകൾ ഉണ്ട്. ദിവസേന കലാപരിപാടികളും ഉണ്ടാകും. ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിൻ്റെയും സമ്മേളനമായിരിക്കും ട്രേഡ് എക്സ്പോ എന്ന് ഭാരവാഹികൾ പറഞ്ഞു.26- ന് രാവിലെ പതിനൊന്ന് മണിക്ക് ഐക്ക പ്രസിഡണ്ട് മുനീർ ആച്ചിക്കുളത്തിൻ്റെ അധ്യക്ഷതയിൽ കൽപ്പറ്റ എം. എൽ.എൽ.എ. ട്രേഡ് എക്സ്പോയും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. എജുക്കേഷൻ എക്സ്പോയും ഒ.ആർ.കേളു എം.എൽ.എ. ഫ്ളവർ ഷോയും കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കെയം തൊടി മുജീബ് അമ്യൂസ്മെൻറ് പാർക്കും ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതൽ രാത്രി പത്ത് മണി വരെയാണ് പ്രവേശനം.
പ്രസിഡണ്ട് മുനീർ ആച്ചിക്കുളം ,സെക്രട്ടറി ജുബിൻ ജോസ്, ട്രഷറർ ഷമേജ്,പി.കെ. സുരേഷ്, ട്രേഡ് എക്സ്പോ കൺവീനർ വി.ടി. യൂനസ് ,ചെയർമാൻ കെ.പി. ഷമീൽ, സി.കെ. നിഷാദ് , ജോജി മോൻ എം.എ. ,പി.ഡി. സിദ്ദീഖ് ,ജിൻസ് ഫാൻ്റസി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.ഒരുക്കങ്ങൾ പൂർത്തിയായി: കൽപ്പറ്റയിൽ
ഐക്ക ട്രേഡ് എക്സ്പോ 26-ന് തുടങ്ങും. ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ, ഐക്കയുടെ നേതൃത്വത്തിൽ ഏപ്രിൽ 26 മുതൽ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഏപ്രിൽ 30 വരെയാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്സ്പോ നടക്കുന്നത്. മറ്റ് പരിപാടികളായ ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം, അമ്യൂസ്മെൻ്റ് പാർക്ക്, ഫ്ളവർ ഷോ എന്നിവ 26- മുതൽ മെയ് ഏഴ് വരെയും നടക്കും. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് വയനാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊരു പ്രദർശനം നടത്തുന്നത്. 2018. ൽ സ്ഥാപിതമായ ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷന് കീഴിൽ വയനാട്ടിലെ നിർമ്മാണ മേഖലയിലെ 26 സ്ഥാപനങ്ങളാണുള്ളത്. പുതിയ ഡിസൈനുകളും നൂതന ആശയങ്ങളും ആധുനിക ഉൽപ്പന്നങ്ങളും ഉയർന്ന ഗുണനിലവാരമുള്ള നിർമ്മാണ സാമഗ്രികളും സാധാരണക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് എക്സ്പോ നടത്തുന്നത്. ഒപ്പം അവധിക്കാല ആഘോഷത്തിനുള്ള പുതിയ സ്ഥലങ്ങളും അവസരങ്ങളും പരിചയപ്പെടുത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്. ആർക്കിടെക്ചർ, കൺസ്ട്രക്ഷൻ, ഡിസൈൻ ആൻ്റ് ഡെക്കറേഷൻ, ബിൽഡിംഗ് മെറ്റീരിയൽസ്, ഫ്ളോറിംഗ് മെറ്റീരിയൽസ്, ഇൻറീരിയർ ആൻ്റ് എക്സ്റ്റീരിയർ മെറ്റീരിയൽസ്, ലാൻഡ്സ്കേപ്പ് മെറ്റീരിയലുകൾ, ഫർണ്ണിച്ചർ തുടങ്ങിയവയും ഫുഡ് കോർട്ട് ,കുട്ടികൾക്കുള്ള കളിസ്ഥലം, അമ്യൂസ് മെൻ്റ് പാർക്ക്, ഫ്ളവർ ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. നൂറിലധികം സ്റ്റാളുകൾ ഉണ്ട്. ദിവസേന കലാപരിപാടികളും ഉണ്ടാകും. ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിൻ്റെയും സമ്മേളനമായിരിക്കും ട്രേഡ് എക്സ്പോ എന്ന് ഭാരവാഹികൾ പറഞ്ഞു. 26- ന് രാവിലെ പതിനൊന്ന് മണിക്ക് ഐക്ക പ്രസിഡണ്ട് മുനീർ ആച്ചിക്കുളത്തിൻ്റെ അധ്യക്ഷതയിൽ കൽപ്പറ്റ എം. എൽ.എൽ.എ. ട്രേഡ് എക്സ്പോയും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. എജുക്കേഷൻ എക്സ്പോയും ഒ.ആർ.കേളു എം.എൽ.എ. ഫ്ളവർ ഷോയും കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കെയം തൊടി മുജീബ് അമ്യൂസ്മെൻറ് പാർക്കും ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതൽ രാത്രി പത്ത് മണി വരെയാണ് പ്രവേശനം. പ്രസിഡണ്ട് മുനീർ ആച്ചിക്കുളം ,സെക്രട്ടറി ജുബിൻ ജോസ്, ട്രഷറർ ഷമേജ്,പി.കെ. സുരേഷ്, ട്രേഡ് എക്സ്പോ കൺവീനർ വി.ടി. യൂനസ് ,ചെയർമാൻ കെ.പി. ഷമീൽ, സി.കെ. നിഷാദ് , ജോജി മോൻ എം.എ. ,പി.ഡി. സിദ്ദീഖ് ,ജിൻസ് ഫാൻ്റസി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.