മലയാള സാഹിത്യത്തിന്റെ സുൽത്താൻ വിടവാങ്ങിയിട്ട് ഇന്ന് 27 വര്‍ഷം

അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം ഒരിക്കലും എഴുതിയില്ല എന്നത് തന്നെയാണ്  മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെട്ടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കിയത്. 

ഒരേയൊരു സുൽത്താനേ മലയാള സാഹിത്യത്തിനുള്ളൂ.  മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു നിർത്തി ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ. കഥാലോകത്ത് നിന്ന് അദ്ദേഹം വിടവാങ്ങിയത് 1994 ജൂലൈ അഞ്ചിനാണ്.

സാധാരണക്കാരിൽ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകൾ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. അതായിരുന്നു ആ തൂലികയുടെ ശക്തിയും.  അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം ഒരിക്കലും എഴുതിയില്ല എന്നത് തന്നെയാണ്  മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെട്ടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കിയത്. 

സമൂഹത്തിന് അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി  കാലാതിവർത്തിയായി. ബഷീറിന്റെ എഴുത്തിന്റെ ലോകം ഭിക്ഷക്കാരും, വേശ്യകളും,  സ്വവർഗ്ഗാനുരാഗികളുടെ, പട്ടിണിക്കാരും നിറഞ്ഞുള്ള എഴുത്തുകൾ ആയിരുന്നു.  ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ,  വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല.


സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയൻ ശൈലി എന്നു തന്നെ അറിയപ്പെട്ടു. മുസ്ലിം സമുദായത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന എല്ലാ അനാചാരങ്ങൾക്കെതിരെയും അദ്ദേഹം തൂലിക ചലിപ്പിച്ചു.  

ഈ അനശ്വരനായ എഴുത്തുകാരന്റെ മുമ്പിൽ ഒരായിരം പ്രണാമം.

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like