കുസാറ്റിൽ ഇൻ്റർനാഷണൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷൻ (ഐഐഎസ്എ) അന്താരാഷ്‌ട്ര സമ്മേളനം ഡിസംബർ 27 മുതൽ 31 വരെ.

കൊച്ചി: ഡിസംബർ 27 മുതൽ 31 വരെ നടക്കുന്ന ഇൻ്റർനാഷണൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷൻ്റെ അന്താരാഷ്‌ട്ര സമ്മേളനത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ആതിഥേയത്വം വഹിക്കും. ലോകമെമ്പാടുമുള്ള, പ്രധാനമായും ഇന്ത്യയിലെ, വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കോൺഫറൻസിൽ നാല് പ്ലീനറി സെഷനുകൾ, ആറ് പ്രത്യേക ക്ഷണിതാക്കളുടെ പ്രസംഗങ്ങൾ, നൂറിലധികം സെഷനുകൾ, പ്രബന്ധങ്ങൾക്കും പോസ്റ്ററുകൾക്കും പ്രത്യേക പുരസ്കാരങ്ങൾ എന്നിവയുണ്ടാകും. സ്റ്റാറ്റിസ്റ്റിക്സിലീ നൂതനവിഷയങ്ങളിൽ രണ്ട് കോഴ്‌സുകളും കോൺഫറൻസിൻ്റെ ഭാഗമായി നൽകും. പ്രിസിഷൻ മെഡിസിൻ, ബയേസിയൻ സ്പേഷ്യൽ സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്കൽ മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, പൈത്തൺ പ്രോഗ്രാമിംഗ് മുതലായ വിഷയങ്ങളിലാണ് സമ്മേളനത്തിന്റെ ഊന്നൽ.


 


സമ്മേളനത്തിൽ ആർ.ആർ.ബഹാദൂർ സ്മാരക പ്രഭാഷണം കൽക്കട്ടയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. പ്രൊബൽ കഹുധാരി നടത്തും. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ സുദീപ്തോ ബാനർജി, അമേരിക്കയിലെ ഗ്ലോബൽ ഡാറ്റ സയൻസ് ആൻഡ് എൽആർഎൽ ഡെവലപ്‌മെൻ്റ്, ജിബിഎസ് സെൻ്റഴ്സ്റു എലി ലില്ലി ആൻഡ് കമ്പനിയിലെ പാണ്ഡുരംഗ് കുൽക്കർണി, മിഷിഗൺ സർവകലാശാലയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഭ്രമർ മുഖർജി എന്നിവർ പ്ലീനറി പ്രസംഗങ്ങൾ നടത്തും.


പെൻസിൽവാനിയ സർവകലാശാലയിലെ ഭാസ്വർ ഭട്ടാചാര്യ, നെബ്രാസ്ക-ലിങ്കൺ സർവകലാശാലയിലെ ജെന്നിഫർ ക്ലാർക്ക്, അമേരിക്കയിലെ മൗണ്ട് സിനായ് ഹെൽത്ത് സിസ്റ്റംസിലെ മധു മജുംദാർ,  ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അനീഷ് സർക്കാർ, ദേബാഷിഷ് പോൾ, കാലിഫോർണിയ സർവകലാശാലയിലെ ഡേവിസ്, ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ദേബശ്രീ റേ എന്നീ ആറ് പ്രത്യേക ക്ഷണിതാക്കളുടെ പ്രഭാഷണവും പരിപാടിയുടെ ഭാഗമാകും.


സമ്മേളനത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച ഏപ്രിലിൽ വിരമിക്കുന്ന കുസാറ്റ് മുൻ വൈസ് ചാൻസലറും മുൻ പ്രോ വൈസ് ചാൻസലറും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം സീനിയർ പ്രൊഫസറുമായ പ്രൊഫ. പി ജി ശങ്കരനെ ആദരിക്കും. ഐഐഎസ്എ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്, ഐഐഎസ്എ സർവീസ് അവാർഡ്, ഏർലി കരിയർ അവാർഡുകൾ, മികച്ച സ്റ്റുഡൻ്റ് പേപ്പർ, പോസ്റ്റർ മത്സര അവാർഡുകൾ എന്നിവയും സമ്മേളനത്തിൽ വിതരണം ചെയ്യും. ലോകമെമ്പാടുമുള്ള ഗവേഷകരുമായി ബന്ധപ്പെടാനും നെറ്റ്‌വർക്ക് ചെയ്യാനും അവസരങ്ങൾ പ്രദാനം ചെയ്യുന്ന ത്രിദിന കോൺഫറൻസിൽ 500 ഓളം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, www.intindstat.org ൽ ലോഗിൻ ചെയ്യുക

Author
Citizen Journalist

Goutham prakash

No description...

You May Also Like