റവന്യു വകുപ്പ് മേഖലാ യോഗങ്ങൾ 28 മുതൽ

പട്ടയ വിതരണം, ഭൂമിതരംമാറ്റം, ഡിജിറ്റൽ സർവ്വെ പ്രകാരമുള്ള  അധികഭൂമിയുടെ നികുതി, എൽആർഎം  തുടങ്ങിയവ വേഗത്തിലും കാര്യക്ഷമമായും നിർവഹിക്കാനുള്ള റവന്യൂ വകുപ്പിന്റെ മേഖലാ യോഗങ്ങൾക്ക് ജനുവരി 28ന് തുടക്കമാകും.

 ജില്ലാ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, എൽആർ തഹസിൽദാർമാർ, സർവെ ഡെപ്യൂട്ടി ഡയറക്ടർ, സർവേ സൂപ്രണ്ട്, ജോയിൻറ് ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കുന്ന റവന്യൂ മേഖലാ യോഗങ്ങൾ റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിലാണ് ചേരുന്നത്.

 28 ന് തിരുവനന്തപുരത്ത് ഐഎംജിയിൽ നടക്കുന്ന ആദ്യ യോഗത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്കായി 31ന് എറണാകുളത്തും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകൾക്കായി ഫെബ്രുവരി മൂന്നിന് കോഴിക്കോടും ആണ് മന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗങ്ങൾ ചേരുന്നത്.


സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like