കൊടിക്കുന്നിൽ സുരേഷ് പ്രതിപക്ഷത്തിൻ്റെ സ്പീക്കർ സ്ഥാനാർത്ഥി

എൻഡിഎയുമായുള്ള ധാരണ പൊളിഞ്ഞതിനെ തുടർന്ന് സ്പീക്കർ സ്ഥാനാർത്ഥിയായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു

എൻഡിഎയുമായുള്ള ധാരണ പൊളിഞ്ഞതിനെ തുടർന്ന് സ്പീക്കർ സ്ഥാനാർത്ഥിയായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു.

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകാനുള്ള രീതി ഭരണകക്ഷിയായ എൻഡിഎ പാലിച്ചില്ലെന്ന് ആരോപിച്ച് ഇന്ത്യാ മുന്നണി ചൊവ്വാഴ്ച കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയ്‌ക്കെതിരെ സ്ഥാനാർത്ഥിയായി നിർത്തി.

അതേസമയം, ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് ഓം ബിർളയുടെ പേരാണ് വീണ്ടും എൻഡിഎ നിർദ്ദേശിച്ചത്. നേരത്തെ മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗ് ഇൻഡ്യ സഖ്യനേതാക്കളെ കണ്ടിരുന്നു.

                                                                                                                                         സ്വന്തം ലേഖിക
Author
Journalist

Arpana S Prasad

No description...

You May Also Like