വയനാട് കോളേരിയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു
- Posted on January 30, 2023
- News
- By Goutham prakash
- 280 Views
വയനാട് കോളേരിയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു. കോളേരി മുട്ടത്ത് ഹണിമോന്റെ പശുക്കിടാവിനെയാണ് രാത്രി കടുവ കൊന്നത്. പശുക്കിടാവിന്റെ ജഡവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടുവയെ കൂട് വച്ച് പിടികൂടണമെന്നും പരപ്പനങ്ങാടി പ്രദേശത്തെ കടുവാ ശല്യം ശാശ്വതമായി പരിഹരിക്കണമെന്നുമാണ് ആവശ്യം. സ്ഥലത്തെത്തിയ വനംവകുപ്പധികൃതർ നാട്ടുകാരുമായി ചര്‍ച്ച തുടരുകയാണ്.
