എ.കെ.സർത്താജ് രചിച്ച മോക്ഷം എന്ന കൃതി അരങ്ങിലെത്തുന്നു.


തൃശൂർ.


രംഗചേതനയുടെ സൺഡേ തിയ്യറ്ററിലൂടെ നാടകരംഗത്ത് സജീവ സാന്നിദ്ധ്യമായ യുവ നാടകരചയിതാവ് എ.കെ.സർത്താജ് രചിച്ച മോക്ഷം എന്ന കൃതി അരങ്ങിലെത്തുന്നു. ജീവിതം ഉല്ലാസപ്രദമാക്കുവാൻ വഴിവിട്ട യാത്രകൾ തിരഞ്ഞെടുക്കുന്നവർ അവർ സ്വപ്നത്തിൽ പോലും കാണത്ത ചില കുരുക്കുകളിൽ ചെന്ന് പെടുന്നത് സമാകാലിനജീവിത യാഥാർത്യമാണ്. പിന്നീട് തെറ്റും ശരിയും തിരിച്ചറിയാൽ കഴിയാത്തവിധം മനോനില നഷ്ടപ്പെടുന്നവർ അവർ ചെയ്ത തെറ്റിൽ നിന്നും രക്ഷപ്പെടുവാൻ ചെയ്യുന്ന പ്രവർത്തികളെല്ലാം നീതിന്യായ വ്യവസ്ഥയ്ക്ക് നിരക്കാത്തവയായിതിരുന്നതും സർവ്വ സാധാരണമാണ്..... താൻ ചെയ്ത കുറ്റത്തിന് ശിക്ഷയായി മരണം കാത്ത് ജയിലിൽ കഴിയുന്ന ഒരു മനുഷ്യൻ്റെ അവസാന നാളുകളിലൂടെ അനാവൃതമാകുന്ന ജീവിത കാഴ്ചയാണ് മോക്ഷം എന്ന നാടകത്തിലുടെ പ്രകാശിതമാകുന്നത്.

ഭാഷാപോഷിണി മാസികയിലൂടെ പ്രസിദ്ധികരിച്ചതിനു ശേഷം ഏറെ ചർച്ച ചെയ്യപ്പെട്ട കൃതിയുടെ ആദ്യാവതരണത്തിനാണ് രംഗചേതനയിലെ സർത്താജിൻ്റെ സുഹൃത്തുക്കൾ നേതൃത്വം നൽകുന്നത് രംഗചേതനയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി.ഗണേഷ് സംവിധാനം നിർവ്വഹിച്ച നാടകത്തിൽ പ്രശസ്ത സിനിമ സീരിയൽ നടൻ ഹബീബ് ഖാൻ പ്രധാനാ വേഷത്തിൽ അഭിനയിയ്ക്കുന്നു. ജോസ് തെക്കേക്കര, വിനീതൻ കെ.വി. , അബ്ദുൾ റസാഖ്, എം. ആർ. ജോസഫ്, സുധാകരൻ വെള്ളാങ്ങല്ലൂർ, സന്തോഷ് , തുടങ്ങിയവരും അരങ്ങിൽ എത്തുന്നു, സംഗീതം സത്യജിത്, ആർട്ട് ഫ്രാൻസീസ് ചിറയത്ത്, വെളിച്ചം ഗ്രാംഷി പ്രതാപൻ, ET വർഗിസ് , വിവി വിനി, അച്ചു കെ.ജി, ബാബു എന്നിവരും പിന്നരങ്ങിൽ പ്രവർത്തിയ്ക്കുന്നു. കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box) ഡിസം :14 ഞായറാഴ്ച വൈകിട്ട് 6 ന് ആദ്യാവതരണം ഏവർക്കും സ്വാഗതം പ്രവേശനം സൗജന്യം

കൂടുതൽ വിവരങ്ങൾക്ക് 9447114276 എന്ന നമ്പറിൽ വിളിക്കാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like