ആത്മഹത്യയിൽ നിന്ന് കരകയറ്റാൻ ആസ്പയർ ക്യാമ്പസിൽ മോട്ടിവേഷൻ സെന്റർ ആരംഭിച്ചു

" Known Your Child", ആസ്പയർ ഇന്റർനാഷണൽ ഗൈഡൻസ് കൗൺസിലിംഗ് സെന്ററിന് എല്ലാ മാധ്യമ പ്രവർത്തകരും, ചാനലുകളും പൂർണ്ണ പിന്തുണ നൽകുകയുണ്ടായി

കേരളത്തിൽ കൗമാര ആത്മഹത്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ  " Known Your Child, Diciplined Parenting " എന്ന പ്രോജക്റ്റിനെ ഭാഗമായി നിരവധി മോട്ടിവേഷൻ ക്ലാസുകൾ കേരളത്തിന്റെ അങ്ങോളമിങ്ങോളം മാതാപിതാക്കൾക്കും, കുട്ടികൾക്കും നടത്തുകയുണ്ടായി. 

ഇതിന്റെ മുന്നോടിയായി നിരവധി ക്ലാസ്സുകളും, മോട്ടിവേഷനുകളും വിദ്യാർത്ഥികൾക്ക് നൽകുകയും ഒരുപരിധിവരെ ആത്മഹത്യ ചെയ്യരുത് എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കുകയുണ്ടായി.

സ്കൂൾ, കോളേജ് തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനവൈകല്യം, മറ്റുള്ള കുട്ടികളുമായി ഇടപഴകാനുള്ള കുറവ്, ആത്മഹത്യാപ്രവണത, മാതാപിതാക്കൾക്ക് വേണ്ട ഗൈഡൻസ് ഇവയെല്ലാം മുൻനിർത്തി വയനാട് ജില്ലയിൽ അന്താരാഷ്ട്ര തലത്തിൽ കൽപ്പറ്റ ആസ്പയർ ക്യാമ്പസിൽ ഇന്ന് മോട്ടിവേഷൻ,  കൗൺസിലിംഗ്  & പാരറന്റസ്, കിഡ്സ് ട്രെയിനിങ് സെന്റർ  ആരംഭിച്ചു.

കുട്ടികളിലെ കുറവുകൾ കണ്ടെത്തുകയും, മാതാപിതാക്കൾക്ക് കുട്ടികളുമായി സുഗമമായി ഇടപഴകാനുള്ള രീതികൾ ഗൈഡൻസ് കൊടുക്കുക, കൗമാര ആത്മഹത്യകളും കുറക്കുക എന്നീ ലക്ഷ്യത്തോടെയാണ് ആസ്പയർ ക്യാമ്പസിൽ നോ യുവർ ചൈൽഡ് അന്താരാഷ്ട്ര കൗൺസിലിംഗ് ഗൈഡൻസ് മോട്ടിവേഷൻ സെന്റർ ന് തുടക്കംകുറിച്ചത്.

വിദ്യാർഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ, മാതാപിതാക്കൾക്ക് കുട്ടികളെ എങ്ങനെ എല്ലാം നിയന്ത്രിക്കാൻ കഴിയും എന്ന വിഷയങ്ങളെക്കുറിച്ച് ആർട്ട് ഓഫ് ലിവിങ് ട്രെയിനീസ്,  മോട്ടിവേഷൻ  കൗൺസിലിലേഴ്‌സ്, അദ്ധ്യാപകർ, സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ, രംഗത്ത് പ്രവർത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളുടെ നിർദ്ദേശങ്ങളും,  ക്ലാസ്സുകളും, ഗൈഡൻസും,  കൗൺസിലിങ്ങും ഇവിടെ ലഭ്യമാണ്.

കുട്ടികളുടെയും,  മാതാപിതാക്കളുടെയും സാംസ്കാരിക , സാമൂഹ്യ, കുടുംബപരമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്പയർ ക്യാമ്പ് സെന്ററിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഗൈഡൻസ്, മോട്ടിവേഷൻ കൗൺസിലിംഗ് സെന്റർ ആരംഭിച്ചിരിക്കുന്നത്. 

ചടങ്ങിൽ മണ്ണ് പ്രൊജക്റ്റ് കോഡിനേറ്റർ ജോൺ , നോ യുവർ ചൈൽഡ് മോട്ടിവേറ്റർ ശ്രീ ഷിബു കുറുമ്പേമഠം, കോഡിനേറ്റർ മെൽവിൻ ജോസഫ് , പുൽപള്ളി വാർഡ് കോഡിനേറ്റർ ദീപാ ഷാജി, ട്രൈനീസ് മൃദുല  , നി രഞ്ജന ആസ്പയർ കോച്ചിംഗ് ഡയറക്ടർ സുരേഷ് ബാബു , ആർട്ട് ഓഫ് ലിവിങ് ലിവിങ് ട്രെയിനർ രാജേഷ് എന്നിവർ പങ്കെടുത്തു.

ആത്മഹത്യാപ്രവണതയുള്ളവർ, ആത്മഹത്യ ചെയ്ത് പരാജയപ്പെട്ടവർ, പഠന വൈകല്യം ഉള്ളവർ, പരീക്ഷാ പേടി, സമൂഹത്തെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുള്ളവർ, ഏതു മേഖലയിൽ പെട്ടവർക്കും കൗൺസിലിങ്, ഗൈഡൻസ് എന്നിവക്ക് വേണ്ടി കോൺടാക്ട് ചെയ്യാവുന്ന നമ്പർ : 9447 336 177, ആസ്പയർ ക്യാമ്പസ് 9497581703

വരാന്ത്യ ലോക്ഡൗൺ സംസ്ഥാനത്ത് പിൻവലിച്ചേക്കുമെന്ന് സൂചന

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like