ദേഹത്ത് ചാടിവീണ് കടിച്ചു പുലി; - വാക്കത്തികൊണ്ട് വെട്ടിക്കൊന്ന് യുവാവ്

  • Posted on September 03, 2022
  • News
  • By Fazna
  • 205 Views

സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ല: വനം വകുപ്പ്

സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലന്ന്‌ കേരള വനം വകുപ്പ്

ഇടുക്കി മാങ്കുളത്ത് ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നു. ചിക്കണാംകുടി കോളനിയിലെ ഗോപാലനെയാണു പുലി ആക്രമിച്ചത്. കയ്യിലും കാലിലും കടിച്ച പുലിയെ ഗോപാലൻ വാക്കത്തികൊണ്ടു വെട്ടുകയായിരുന്നു. രാവിലെ ഗോപാലൻ സഹോദരന്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം.

‘‘പുലി റോഡിൽ കിടക്കുകയായിരുന്നു. രണ്ട് ആടിനെയും കോഴികളെയും കൊന്ന പുലിയാണത്. നടന്നുപോയ എന്റെ ദേഹത്തേക്ക് ചാടി ആക്രമിച്ചു. കയ്യിലുണ്ടായിരുന്ന വാക്കത്തി വീശിയപ്പോഴാണു പുലിക്കു മുറിവേറ്റത്.’’– പരുക്കേറ്റ ഗോപാലൻ പറഞ്ഞു. പുലിയെ ഗോപാലൻ കൊന്നതു സ്വയരക്ഷാർഥമെന്നു വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം കോഴിക്കൂട് തപ്പിയെത്തിയ പുലി പ്ലാസ്റ്റിക് വലയിൽ കുടുങ്ങിയെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തും മുൻപേ വല മുറിച്ച് രക്ഷപ്പെട്ടിരുന്നു.

ആറാം മൈലിനു സമീപം കോട്ടായി ബിനോയിയുടെ വീടിനടുത്തു കോഴിക്കൂടിനു വിരിച്ചിരുന്ന വലയിലാണു പുലർച്ചെ പുലി കുരുങ്ങിയത്. ബഹളം കേട്ട് ബിനോയ്‌യും സമീപവാസികളും എത്തിയെങ്കിലും അതിനിടെ വല പൊട്ടിച്ച് പുലി ഓടിക്കളഞ്ഞു. കൂട്ടിലുണ്ടായിരുന്ന 5 കോഴികളെ പുലി കൊന്നതായി ബിനോയ് പറഞ്ഞു. രണ്ടാഴ്ച മുൻപ് ആറാംമൈൽ അടയ്ക്കാപറമ്പിൽ ബിജു ജോണിന്റെ 2 ആടുകളെ പുലി കൊന്നിരുന്നു.

മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ്. സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലന് നേരെ ഇന്ന് രാവിലെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലി അക്രമിച്ചതോടെ പ്രതിരോധിക്കാനായി പുലിയെ വെട്ടിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ ഗോപാലനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

Author
Citizen Journalist

Fazna

No description...

You May Also Like