ഭൂമി ഏറ്റെടുത്തതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി.
- Posted on April 22, 2025
- News
- By Goutham prakash
- 121 Views
 
                                                    വയനാട് മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്ത നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. ഭൂമി ഏറ്റെടുത്തതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നും എല്‍സ്റ്റണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
ഇത്തരം പ്രശ്നങ്ങളിൽ സ്വകാര്യ കാര്യങ്ങളും പൊതു കാര്യങ്ങളും
വരുമ്പോ പൊതു കാര്യത്തിൽ തന്നെ മുഖ്യ പരിഗണനയെന്ന് കോടതി പറഞ്ഞു.

 
                                                                     
                                