രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി യാത്രക്കാർക്കായുള്ള കാത്തിരിപ്പ് ഇടങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി വരുന്നു

രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി യാത്രക്കാർക്കായുള്ള 76 കാത്തിരിപ്പ് ഇടങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി വരുന്നു

രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിലായി യാത്രക്കാർക്കായുള്ള 76 കാത്തിരിപ്പ് ഇടങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി  അശ്വിനി വൈഷ്ണവ് അംഗീകാരം നൽകി.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഇത്തരം സംവിധാനം വിജയകരമായതിനെ തുടർന്നാണ് ഈ തീരുമാനം.

 

രാജ്യത്തുടനീളമുള്ള പുതിയ കാത്തിരിപ്പ് ഇടങ്ങൾ മോഡുലാർ രൂപകൽപ്പനയിൽ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് നിർമ്മിക്കും. 2026 ലെ ഉത്സവ സീസണിന് മുമ്പ് എല്ലാ കേന്ദ്രങ്ങളും പൂർത്തിയാക്കണമെന്ന് കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു.

 

നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ പുതുതായി നിർമ്മിച്ച യാത്ര കാത്തിരിപ്പ് ഇടങ്ങളുടെ സഹായത്തോടെ ദീപാവലി, ഛഠ് ഉത്സവ സീസണിൽ യാത്രക്കാരുടെ അമിതമായ തിരക്ക് നിയന്ത്രിക്കാൻ ന്യൂഡൽഹി സ്റ്റേഷന് സാധിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ യാത്രി സുവിധ കേന്ദ്ര (സ്ഥിരം കാത്തിരിപ്പ് കേന്ദ്രങ്ങൾ ) ഏത് സമയത്തും ഏകദേശം 7,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് ട്രെയിനിന് വേണ്ടിയുള്ള യാത്രക്കാരുടെ കാത്തിരിപ്പ് സൗകര്യം ഗണ്യമായി നിറവേറ്റുന്നു. യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനായി ഈ കേന്ദ്രം - ടിക്കറ്റിംഗ്, പോസ്റ്റ്-ടിക്കറ്റിംഗ്, പ്രീ-ടിക്കറ്റിംഗ് എന്നിങ്ങനെ തന്ത്രപരമായി മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു. ന്യൂഡൽഹി സ്റ്റേഷൻ കാത്തിരിപ്പിടങ്ങളിലായി 7,000-ത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം150 വീതം ശുചിമുറികൾ, ടിക്കറ്റ് കൗണ്ടറുകൾ, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ, സൗജന്യ ആർ‌ഒ ജല സൗകര്യം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like