മെട്രോമന്ടെ എം എൽ എ ഓഫീസ് പൂട്ടാം ഷാഫി പറമ്പില്‍ ലീഡ് ചെയ്യുന്നു
- Posted on May 02, 2021
 - News
 - By enmalayalam
 - 519 Views
 
തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷ എഞ്ചിനീയര്‍ കൂടിയായ ഇ ശ്രീധരന്‍ പ്രകടിപ്പിച്ചിരുന്നു. എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നതും ഇദ്ദേഹത്തെയാണ്. എന്നാല്‍ എന്‍ഡിഎയ്ക്ക് ഇപ്പോള്‍ ഒരു മണ്ഡലത്തിലും ലീഡ് ഇല്ല.
                                                    പാലക്കാട് മണ്ഡലത്തില്‍ അവസാന ലാപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നില്‍. ഷാഫി പറമ്പിന്റെ ലീഡ് ആയിരം കടന്നെന്നും വിവരം. നേരത്തെ ഷാഫി പറമ്പില്‍ 178 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്തിരുന്നത്. ഫോട്ടോ ഫിനിഷിലെത്തുമോ മണ്ഡലം എന്നാണ് കാണേണ്ടത്.
ആദ്യ ഘട്ടങ്ങളില്‍ വ്യക്തമായ ലീഡാണ് ഇ ശ്രീധരന്‍ നിലനിര്‍ത്തിയിരുന്നത്. 7000 വോട്ടുകള്‍ വരെ ലീഡ് അദ്ദേഹം ഉയര്‍ത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ വിജയ പ്രതീക്ഷയേ ഷാഫി പറമ്പിലിനുണ്ടായിരുന്നില്ല.
