വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ അന്തരിച്ചു.

വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ  അന്തരിച്ചു.  

 മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.  വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.  1991-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് വിസ്മയിപ്പിക്കുന്ന വളർച്ചയാണ് നേടിയത്.  ഇന്ത്യൻ വ്യവസായ രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന ടാറ്റ ഗ്രൂപ്പിന്റെ അധികായകനാണ് വിട വാങ്ങിയത്.


Author
Citizen Journalist

Goutham Krishna

No description...

You May Also Like