കുസാറ്റിൽ അമേരിക്കൻ കോർണർ ഡിസംബർ 3 ന് തുറക്കും.
- Posted on December 03, 2024
- News
- By Goutham prakash
- 210 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക
സർവകലാശാലയുടെയും (കുസാറ്റ്), യുഎസ്
കോൺസുലേറ്റ് ജനറൽ
ചെന്നൈയുടേയുംസംയുക്ത
ആഭിമുഖ്യത്തിൽ കുസാറ്റിൽ ഡിസംബർ 3 ന്
അമേരിക്കൻ കോർണർ തുറക്കും.
കുസാറ്റ് അമനിറ്റി സെൻററിൽവൈകീട്ട് 3
മണിക്ക് തുടങ്ങുന്ന ചടങ്ങിൽ അമേരിക്കൻ
കോർണർ ഉദ്ഘാടനം ചെയ്യുന്നത് കുസാറ്റ്
വൈസ് ചാൻസലർ പ്രൊഫ. ഡോ. എം
ജുനൈദ് ബുഷിരിയും, യുഎസ് കോൺസുലേറ്റ്
ജനറൽ, ചെന്നൈയുടെ പബ്ലിക് അഫയേഴ്സ്
ഓഫീസർ ജീൻബ്രിഗന്തിയും ചേർന്നാണ്.
തുടർന്ന് യുഎസ് കോൺസുലേറ്റ് ജനറൽ,
ചെന്നൈ അമേരിക്കൻ സെൻററിൻറെ
ഡയറക്ടർ സീമമസോട്ട് അമേരിക്കൻ
കോർണറിൻറെ അവലോകനം നടത്തും.
130 രാജ്യങ്ങളിലായി 600-ലധികം
സൗകര്യങ്ങളടങ്ങിയ ആഗോള ശൃംഖലയിലെ
ഭാഗമാണ് അമേരിക്കൻ കോർണറുകൾ.
അമേരിക്കന്‍ സാമ്പത്തിക പിന്തുണയോടെ
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായ
അമേരിക്കൻ
കോര്‍ണറുകൾലോകമെമ്പാടുമുള്ള
സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും
സ്ഥാപിക്കുക വഴി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ
തരത്തിലുള്ളസഹായവും പരിശീലനവും
പിന്തുണയും നല്കുന്നു. ഇത് സംയുക്ത
പദ്ധതികൾക്കുള്ള ഉയർന്ന ഫണ്ടിംഗ്,
സ്റ്റാഫിനുംവിദ്യാർത്ഥികൾക്കും പരിശീലന
അവസരങ്ങൾ, വിപുലമായ ഡിജിറ്റൽ
വിഭവങ്ങളിൽ സൗജന്യപ്രവേശനം,
യുഎസ്എയിലെപൊതു, സ്വകാര്യ
മേഖലയുമായി പങ്കാളിത്തങ്ങൾ തുടങ്ങിയവ
നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിൽ ആദ്യമായി ഈ കേന്ദ്രം
സ്ഥാപിക്കുന്നത് കുസാറ്റ്റിലാണ്. ഇത്
സർവകലാശാലയുടെ അക്കാദമിക,
ഗവേഷണഅന്തരീക്ഷത്തെ
പ്രയോജനപ്പെടുത്തുകയും സാങ്കേതികവിദ്യ,
നവീകരണം, പൊതു പങ്കാളിത്തം എന്നിവ
സംയോജിപ്പിച്ച്സംവാദത്തിനും പഠനത്തിനും
സാംസ്കാരിക സഹകരണത്തിനുമുള്ള
സജീവമായ ഒരു ഇടം സൃഷ്ടിക്കുകയും
ചെയ്യുന്നു. ഈകോർണറിനെ ക്യാംപസിലേക്ക്
സമന്വയിപ്പിക്കുന്നതിലൂടെ, കുസാറ്റ് തന്റെ
അന്താരാഷ്ട്രവൽക്കരണം
ശക്തമാക്കുകയുംആഗോള പങ്കാളിത്തങ്ങൾക്കും
പരസ്പര ധാരണകൾക്കും സഹായകമായ
മുന്നേറ്റമുണ്ടാക്കുകയും ചെയ്യുന്നു.
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം
ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കുന്ന
ചടങ്ങിൽ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ
കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ രാജൻ
വർഗ്ഗീസ് മുഖ്യ പ്രഭാഷണവും, കുസാറ്റ്
രജിസ്ട്രാർ അരുൺ എ യുനന്ദിയും
അർപ്പിക്കും. യുഎസ് കോൺസുലേറ്റ് പബ്ലിക്
അഫയേഴ്സ് ഓഫീസർ ജീൻ ബ്രിഗന്തി,
കുസാറ്റ് മുൻ വൈസ് ചാൻസലർപ്രൊഫ.
ഡോ പി. ജി. ശങ്കരൻ, സിൻഡിക്കേറ്റ് അംഗം
പ്രൊഫ. ഡോ എസ്. എം. സുനോജ്, കുസാറ്റ്
ഇന്റേണൽ ക്വാളിറ്റിഅഷ്വറൻസ് സെൽ
ഡയറക്ടർ പ്രൊഫ. ഡോ സാം തോമസ്,
കുസാറ്റ് ഇൻറർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ ഹരീഷ്എൻ രാമനാഥൻ
എന്നിവർ ചടങ്ങിൽ സംസാരിക്കും.
സി.ഡി. സുനീഷ്.
