മോദി 3.0; ഏഴ് വനിതകൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
- Posted on June 10, 2024
- News
- By Arpana S Prasad
- 248 Views
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി ഭാരതി പവാർ, സാധ്വി നിരഞ്ജൻ ജ്യോതി, ദർശന ജർദോഷ്, മീനാക്ഷി ലേഖി, പ്രതിമ ഭൂമിക് എന്നിവരാണ് കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ടത്
ഞായറാഴ്ച നടന്ന 18-ാം ലോക്‌സഭയിലെ പുതിയ മന്ത്രിമാരുടെ കൗൺസിലിൽ രണ്ട് കാബിനറ്റ് റോളുകളടക്കം ഏഴ് വനിതകളെ ഉൾപ്പെടുത്തി. ജൂൺ അഞ്ചിന് പിരിച്ചുവിട്ട മുൻ മന്ത്രിസഭയിൽ പത്ത് വനിതാ മന്ത്രിമാരുണ്ടായിരുന്നു.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി ഭാരതി പവാർ, സാധ്വി നിരഞ്ജൻ ജ്യോതി, ദർശന ജർദോഷ്, മീനാക്ഷി ലേഖി, പ്രതിമ ഭൂമിക് എന്നിവരാണ് കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.
മുൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ബിജെപി എംപിമാരായ അന്നപൂർണാ ദേവി, ശോഭ കരന്ദ്‌ലാജെ, രക്ഷാ ഖഡ്‌സെ, സാവിത്രി താക്കൂർ, നിമുബെൻ ബംഭാനിയ, അപ്നാദൾ എംപി അനുപ്രിയ പട്ടേൽ എന്നിവരാണ് പുതിയ മന്ത്രിസഭയിലെ വനിതാ മന്ത്രിമാർ. നിർമലാ സീതാരാമനെയും അന്നപൂർണാ ദേവിയെയും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തി. മറ്റുള്ളവർ സഹമന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തു.
