3069 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ; 481 പേരെ രക്ഷപ്പെടുത്തി
- Posted on July 31, 2024
- News
- By Arpana S Prasad
- 194 Views
സൈനികർ നാല് സംഘങ്ങളായി തിരിഞ്ഞ് ചൂരൽമലയിൽ
പോത്തുകൽ ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു
സി.ഡി. സുനീഷ്
സൈനികർ നാല് സംഘങ്ങളായി തിരിഞ്ഞ് ചൂരൽമലയിൽ
പോത്തുകൽ ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ.അനിൽ. ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.

