പത്രപ്രവര്‍ത്തക പെന്‍ഷന്‍: വിവരശേഖരണരേഖ മാര്‍ച്ച് 31 വരെ
- Posted on March 08, 2023
- News
- By Goutham prakash
- 211 Views
തിരുവനന്തപുരം: പത്രപ്രവര്‍ത്തക പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിശദവിവരം വെബ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, വിവരശേഖരണ രേഖ പൂരിപ്പിച്ച് നല്‍കുന്നതിന് മാര്‍ച്ച് 31 വരെ ഒരു അവസരം കൂടി നല്‍കുന്നു. 2022 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ വിഭാഗത്തിലുള്ള പെന്‍ഷണര്‍മാരും നേരിട്ടോ അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ മുഖേനയോ നിശ്ചിത പ്രോഫോര്‍മ പ്രകാരം ആവശ്യമായ രേഖകളും വിവരങ്ങളും മാര്‍ച്ച് 31-നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ നല്‍കണം. 2021 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ ലഭിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശ്രിത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരും മാര്‍ച്ച് 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 2023 ജൂലൈ മുതല്‍ പെന്‍ഷന്‍ വിതരണം താല്‍ക്കാലികമായി നിറുത്തിവെയ്ക്കുമെന്നും ഐ ആന്റ് പി ആര്‍ ഡി ഡയറക്ടര്‍ അറിയിച്ചു.
സ്വന്തം ലേഖകൻ
