മുണ്ടക്കൈ - ചൂരൽമല, ഉരുൾപ്പൊട്ടൽ: ഗോ- നോ ഗോ സോൺ മേഖലയിലെ അടയാളപ്പെടുത്തൽ ഇന്നാരംഭിക്കും.
- Posted on January 07, 2025
- News
- By Goutham prakash
- 180 Views
വയനാട്,
മുണ്ടക്കൈ - ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനായുള്ള അതിവേഗ നടപടികൾക്കൊപ്പം ഉരുൾ ദുരന്ത പ്രദേശത്തെ ഗോ, നോ ഗോ സോൺ മേഖലയിലെ അടയാളപ്പെടുത്തൽ ഇന്ന് ( ജനുവരി 7) ആരംഭിക്കും. ഉരുൾപൊട്ടൽ പ്രദേശത്തെ ഭൂമിശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തൽ നടത്തുക. പുഴയിൽ ഉരുൾ
അവശിഷ്ടങ്ങൾ അടിഞ്ഞ് കൂടിയ ഭഗത്ത് നിന്നും മുപ്പത് മീറ്ററും ചില ഭാഗങ്ങളിൽ 50 മീറ്ററുമാണ് സമിതി നിശ്ചയിച്ച ഗോ, നോ ഗോ സോൺ പരിധി. സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിൽ മാർക്ക് ചെയ്യുമ്പോൾ ഏതെങ്കിലും വീടുകൾ ഒറ്റപ്പെടുകയാണെങ്കിൽ അവ ടൗൺഷിപ്പ് ഗുണഭോക്ത പട്ടികയിലേക്ക് പരിഗണിക്കും. ഇത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്കും അറിയിക്കാം. ദുരന്ത മേഖലയിലെ അടയാളപ്പെടുത്തൽ നടപടികളിൽ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
അന്തിമ സംക്ഷിപ്ത വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക്
താലൂക്ക് - പഞ്ചായത്ത്- വില്ലേജ് ഓഫീസുകളിൽ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ പേര്, ഫോട്ടോ, വയസ്, ജനന തിയതി, കുടുംബ വിവരങ്ങൾ എന്നിവ പരിശോധിച്ച് വിവരങ്ങൾ ഉറപ്പാക്കാം. ബി.എൽ.ഒമാർ മുഖേനയും പട്ടിക പരിശോധിക്കാം. പട്ടികയുടെ പകർപ്പ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറി. അന്തിമ പട്ടിക ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്സൈറ്റിലും ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
സി.ഡി. സുനീഷ്.
