ജെ.എൻ.യു.വിൽ ഇടതുപക്ഷ സഖ്യത്തിന് വമ്പൻ ജയം.
- Posted on November 07, 2025
- News
- By Goutham prakash
- 10 Views
സി.ഡി. സുനീഷ്.
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (JNU) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് വന്പൻ വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് സംഘടനകളുൾപ്പെടുന്ന വിദ്യാർഥിസഖ്യം മുഴുവൻ ജനറൽ സീറ്റുകളിലു വൻഭൂരിപക്ഷത്തിൽ വിജയിച്ചു.
എബിവിപിയെ ബഹുദൂരം പിന്നിലാക്കിയാണ് സഖ്യം തോൽപ്പിച്ചത്. പ്രസിഡന്റായി ഐസയുടെ അതിഥി മിശ്രയും വൈസ് പ്രസിഡന്റായി എസ്എഫ്ഐയുടെ
കെ ഗോപികാ ബാബുവും വിജയിച്ചു. ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം
മലയാളിയായ ഗോപികയ്ക്ക് ലഭിച്ചു. ജനറൽ സെക്രട്ടറിയായി സുനിൽ യാദവ് (ഡിഎസ്‌എഫ്), ജോയിന്റ് സെക്രട്ടറിയായി ഡാനിഷ് അലി (ഐസ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
