*ഗോവിന്ദ ചാമി കണ്ണൂർ തളാപ്പിലെ ഒരു വീട്ടിൽ നിന്നും പിടിയിലായി*
- Posted on July 25, 2025
- News
- By Goutham prakash
- 169 Views
*ബ്രേക്കിങ്ങ് ന്യൂസ്*
*സി.ഡി. സുനീഷ്*
കണ്ണൂർ നഗരത്തിൽ വച്ച് പ്രതി പിടിയിൽ
ഡിസിസി ഓഫീസ് സ്ഥിതി ചെയ്യുന്ന തളാപ്പ് ഭാഗത്ത് പ്രതിയെ കണ്ടിരുന്നതായി ദൃക്സാക്ഷികൾ സൂചന നൽകിയിരുന്നു
സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ കുറ്റിക്കാട്ടിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് സൂചന. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്.
പോലീസ് ഔദ്യോഗികമായി വിവരം സ്ഥിരീകരിക്കും
