സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

  • Posted on August 15, 2022
  • News
  • By Fazna
  • 154 Views

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം കൂടിയാണിതെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ജാതിമതവര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അവസരത്തില്‍ വൈദേശികാധിപത്യത്തിനെതിരെ പോരാടിയ ധീരസ്വാതന്ത്ര്യസമരപോരാളികളെ സ്മരിക്കാമെന്നും കൊളോണിയല്‍ ശക്തിക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായി ചെറുത്തുനില്‍പായിരുന്നു അവര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരോഗതിയ്ക്കും സമത്വപൂര്‍ണമായ ജീവിതത്തിനുമായി കൈകോര്‍ക്കാമെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആ വിധത്തില്‍ അര്‍ഥവത്താവട്ടെയെന്നും അദ്ദേഹം ആശംസിച്ചു

അസമത്വത്തിന്റെയും അനീതിയുടെയും ചങ്ങലകളില്‍ നിന്ന് എല്ലാവരും മോചിതരാകുമ്ബോഴാണ് സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ അഭിസംബോധന ചെയ്തു

Author
Citizen Journalist

Fazna

No description...

You May Also Like