*ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴിലെ ഏകീകൃത പെന്‍ഷന്‍ സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കലിന് അവസരം*


*സി.ഡി. സുനീഷ്*



കേന്ദ്ര സർക്കാര്‍ ഉദ്യോഗസ്ഥർക്ക് ദേശീയ പെൻഷൻ സംവിധാനത്തിന് (എന്‍പിഎസ്) കീഴിൽ ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ക്രമീകരിക്കാന്‍ കേന്ദ്ര പെൻഷൻ, പെൻഷനേഴ്സ് ക്ഷേമ വകുപ്പ്  2025-ലെ കേന്ദ്ര സിവിൽ സർവീസസ് (ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിലെ ഏകീകൃത പെൻഷൻ പദ്ധതി നടത്തിപ്പ്) നിയമം  2025 സെപ്റ്റംബർ 2-ന് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നു.


ഈ നിയമപ്രകാരം  20 വർഷത്തെ സേവനം പൂർത്തിയാക്കിയ യുപിഎസ് ഗുണഭോക്താക്കള്‍ക്ക് സ്വമേധയാ സർവീസിൽ നിന്ന് വിരമിക്കാൻ അവസരമുണ്ട്.


ഏകീകൃത പെന്‍ഷന്‍ പദ്ധതിയ്ക്ക് കീഴിൽ 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ മാത്രമാണ് ഉറപ്പായ സമ്പൂർണ പേഔട്ട് (full Assured payout)  ലഭിക്കുക. എന്നാൽ 20 വർഷമോ അതിലധികമോ സേവനം പൂർത്തിയാക്കിയ ശേഷം സ്വമേധയാ വിരമിക്കുന്നവര്‍ക്ക് (വിആര്‍എസ്) ആനുപാതിക അടിസ്ഥാനത്തിൽ അഷ്വേർഡ് പേഔട്ട്  സേവനകാലയളവിനനുസരിച്ച്  നൽകും.  അതായത്, വിരമിക്കുന്ന സമയത്ത് അര്‍ഹമായ സര്‍വീസ് കാലയളവിനെ 25 കൊണ്ട് ഹരിച്ച് നിര്‍ണയിക്കുന്ന തുകയാണ് നല്‍കുക.  


വിരമിക്കുന്ന തീയതി മുതൽ പേഔട്ട്  തുക നൽകും. അക്കൗണ്ടിലെ തുകയുടെ 60% പിൻവലിക്കൽ, ഓരോ ആറ് മാസത്തെ സേവനത്തിനും അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തിലൊന്ന് തുക ഒരുമിച്ചുള്ള ആനുകൂല്യം, വിരമിക്കൽ ഗ്രാറ്റുവിറ്റി, ലീവിന് പകരം വേതനം, സിജിഇജിഐഎസ്  (CGEGIS) ആനുകൂല്യങ്ങൾ എന്നിവയടക്കം മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കുമ്പോൾ ലഭ്യമാകും. കൂടാതെ വിആർഎസ് എടുത്ത ശേഷം  അഷ്വേർഡ് പേഔട്ട്  ലഭിക്കുന്നതിന് മുൻപ് ജീവനക്കാരൻ മരണപ്പെട്ടാൽ നിയമപരമായ പങ്കാളിക്ക് മരണതിയതി  മുതൽ തുക ലഭിക്കും.


 

Author
Citizen Journalist

Goutham prakash

No description...

You May Also Like