ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് പൊലീസ്.
- Posted on April 18, 2025
- News
- By Goutham prakash
- 196 Views
ഹോട്ടലിലെ പരിശോധനയ്ക്കിടയിൽ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് പൊലീസ്. ഷൈൻടോം ചാക്കോക്കെതിരെ നിലവിൽ കേസില്ലെന്ന് എസിപി അബ്ദുൽ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയിൽ തെളിവ് ലഭിച്ചിട്ടില്ല. ഷൈനിന് നോട്ടീസ് നൽകുന്ന കാര്യം മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്.
