ദേശീയ പണിമുടക്ക് കേരളത്തിലെ തൊഴിലാളി വിരുദ്ധ ഗവണ്മെന്റിനെതിരെയുള്ള പണിമുടക്കെന്ന് യു.ഡി.ടി.എഫ്.

കൊച്ചി: 

 പ്രത്യേക ലേഖിക.


മെയ് 20-ആം തീയതി നടക്കുന്ന ദേശീയ പണിമുടക്ക് ബി.ജെ.പി  ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നയത്തിനും കേരളത്തിലെ എൽ.ഡി.എഫ് ഗവൺമെൻറ്ൻറെ ജനവിരുദ്ധ നയത്തിനും എതിരായിട്ടാണ് യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്. ബി.ജെ.പി.ഗവൺമെന്റ് പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുവാനും, തൊഴിലുറപ്പ് തൊഴിൽ മേഖലയെ ഇല്ലായ്മ ചെയ്യുവാനും ശ്രമിക്കുന്നത് പോലെ തന്നെയാണ് കേരളത്തിലെ എൽ.ഡി.എഫ് ഗവൺമെൻറ് പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി നാശത്തിലേക്ക് തള്ളിവിടുകയും സ്‌കീം വർക്കേഴ്സ് ആയ ആശ വർക്കേഴ്സ്,അംഗൻവാടി ജീവനക്കാർ, സ്കൂൾ പാചക തൊഴിലാളികൾ ഇവർക്ക് യാതൊരു ആനുകൂല്യവും നൽകുന്നില്ല, എല്ലാ ക്ഷേമനിധി ബോർഡുകളും പ്രതിസന്ധിയിലാണ്. സാമൂഹ്യ പെൻഷൻ കൃത്യമായി നൽകുന്നില്ല. ഇടതുപക്ഷ ഗവൺമെൻറ്ൻറെ ജനവിരുദ്ധ നയങ്ങൾ ക്കെതിരായിട്ടുള്ള പണിമുടക്ക് കൂടിയാണ് ഈ ദേശീയ പണിമുടക്കെന്ന് യു.ഡി.ടി.എഫ് ജില്ലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് അഷറഫ് പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് കെ.കെ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.ടി.എഫ് നേതാക്കളായ പി.ജെ.ജോയ്, ഏലിയാസ് കാരിപ്ര, സ്ലീബാ സാമുവൽ (ഐ.എൻ.ടി. യു.സി), കരീംപാടത്തിക്കര(എസ്.ടി.യു), കെ.കെ.ചന്ദ്രൻ, കെ.പി.കൃഷ്ണൻകുട്ടി (എച്.എം.എസ്) കെ.ടി.വിമലൻ (യു.ടി.യു.സി) സാബു മറ്റക്കുഴി (കെ ടി യു സി ജോസഫ്)സുബാഷ് കാഞ്ഞിരത്തിങ്കൽ (ടി.യു.സി.സി) പ്രസംഗിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like