സൗര പദ്ധതിയുടെ ഭാഗമായി പുൽപള്ളി പഴശ്ശി രാജാ കോളേജിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു

ഈ പ്ലാനറ്റിൽ നിന്നും മാസത്തിൽ ശരാശരി 9000 - യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്

പുൽപള്ളി പഴശ്ശി രാജാ കോളേജിൽ കെ. എസ്. ഇ. ബി ലിമിറ്റഡിന്റെ 75 - കിലോവാട്ട് ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്  സ്ഥാപിച്ചു. സംസ്ഥാനത്തെ സൗരോർജ ഉൽപ്പാദനശേഷി 1000- മെഗാവാട്ടി ലേക്ക് എത്തിക്കുന്നതിനായി ഊർജ്ജ കേരള മിഷൻ ഉൾപ്പെടുത്തി നടപ്പാക്കിവരുന്ന സൗര പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ്  സ്ഥാപിച്ചത്. 

31 - ലക്ഷം രൂപ ചെലവഴിച്ചാണ് 75 - കെ. ഡബ്ലിയു. പി ശേഷിയുള്ള സോളാർ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. ഈ പ്ലാനറ്റിൽ നിന്നും മാസത്തിൽ ശരാശരി 9000 - യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടൊപ്പം 10% യൂണിറ്റ് വൈദ്യുതി കോളേജിന് സൗജന്യമായി ലഭിക്കുകയും ചെയ്യും. ജൂലൈ അവസാനത്തിൽ തന്നെ പ്ലാനറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമാതാക്കളായ " ടാറ്റ പവർ സോളാർ കമ്പനി "  ഉൽപ്പാദനം ആരംഭിച്ചിരുന്നു. 


ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് : സംഷാദ് മരയ്ക്കാർ നിർവഹിച്ചു. ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള സ്വിച്ച് ഓൺ കർമ്മം നടത്തി. തുടർന്ന് പ്രസ്തുത  ചടങ്ങിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.എസ് ദിലീപ് കുമാർ,  പഞ്ചായത്ത് മെമ്പർ ശോഭന സുകുമാരൻ, ബത്തേരി രൂപതാ മുഖ്യ വികാരി ഫാദർ.മാത്യു അ റമ്പൻകുടി, സൗര നോർത്ത് റീജിയണൽ പ്രോജക്ട് മാനേജർ കെ.ആയൂബ്,  വയനാട് പ്രോജക്ട് എൻജിനീയർ എം.ജെ ചന്ദ്രദാസ്,  കെ.എസ്.ഇ.ബി കൽപ്പറ്റ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സജി പൗലോസ്, പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ അനിൽ കുമാർ എന്നിവരും പങ്കെടുത്തു.


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like