ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും: പായൽ കപാഡിയ
- Posted on December 21, 2024
- News
- By Goutham prakash
- 150 Views
സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു
കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് അവാർഡ് ജേതാവും 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്റെ സംവിധായികയുമായ പായൽ കപാഡിയ പറഞ്ഞു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പായൽ.
മലയാളത്തിൽ സിനിമയെടുത്തത് ഒരു തരത്തിൽ ഭ്രാന്തൻ ആശയമായിരുന്നു. പക്ഷെ കേരളത്തിൽ ഈ സിനിമക്ക് ലഭിച്ച പിന്തുണയിൽ ഏറെ അഭിമാനമുണ്ട്.
ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാർ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്നും പായൽ കപാഡിയ പറഞ്ഞു.
ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും സദസ്സിൽ സന്നിഹിതരായിരുന്നു.
