ജനുവരി 4 മുതൽ കോളേജുകൾ തുറക്കും...

ഒരേ സമയം ക്ലാസ്സിൽ അനുവദിക്കുന്നത് പകുതി പിള്ളേരെ മാത്രമായിരിക്കും.

സംസ്ഥാനത്തെ കോളേജുകൾ ജനുവരി 4 മുതൽ ആരംഭിക്കാൻ അനുവദിച്ച്  സർക്കാർ ഉത്തരവിറങ്ങി .രാവിലെ 8 .30  മുതൽ വൈകീട്ട് 5 മണി വരെയാണ് ക്ലാസുകൾ ഉണ്ടാവുക.2 ഷിഫ്റ്റുകളായിട്ടായിരിക്കും ക്ലാസുകൾ പ്രവർത്തിക്കുക.ഒരേ സമയം ക്ലാസ്സിൽ അനുവദിക്കുന്നത് പകുതി പിള്ളേരെ മാത്രമായിരിക്കും.

ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ,ലോ ,മ്യൂസിക്, ആർട്ട്സ് ,ഫിസിക്കൽ എഡ്യൂക്കേഷൻ ,പോളിടെക്‌നിക് കോളേജുകൾ ,സർവ്വകലാശാലകൾ  എന്നിവയിൽ  ബിരുദ കോഴ്‌സിന് 5,6, സെമെസ്റ്ററുകൾക്കായിരിക്കും ആദ്യം ക്ലാസ് ആരംഭിക്കുന്നത്.പി.ജി,ഗവേഷണ കോഴ്‌സുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും നാലിനു തന്നെ ക്ലാസ് ആരംഭിക്കും.28 മുതൽ അധ്യാപകരും മറ്റു ജീവനക്കാരും  കോളേജിൽ ഹാജരാകണം .ശനിയാഴ്ച്ചകളിലും ക്ലാസുകൾ പ്രവർത്തിക്കും.കോവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കും ക്ലാസുകൾ പ്രവർത്തിക്കുക.


2020 ൽ ഒരു തീരാനഷ്ടം കൂടി..

https://enmalayalam.com/news/2020-1

Author
No Image

Naziya K N

No description...

You May Also Like