മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ വിതരണം 4 ന്
- Posted on January 02, 2025
 - News
 - By Goutham prakash
 - 144 Views
 
                                                    വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ വിതരണം ജനുവരി 4 ന് വൈകുന്നേരം അഞ്ച് മണിക്ക് വനം ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. വനം വകുപ്പ് മേധാവി ഗംഗാസിങ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ രാജേഷ് രവീന്ദ്രൻ, ഡോ. പി പുകഴേന്തി, ഡോ. ചന്ദ്രശേഖർ, ഡോ. ജെ ജസ്റ്റിൻ മോഹൻ, ഡോ. സഞ്ജയൻ കുമാർ തുടങ്ങിയവർ സംസാരിക്കും. വനം വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് മാതൃകാപരമായ സേവനങ്ങൾക്ക് 2023 ൽ 25 പേരും 2024 -ൽ 26 പേരുമാണ് അവാർഡിന് അർഹരായിട്ടുള്ളത്.
സ്വന്തം ലേഖകൻ.
