ആശങ്കയുടെ മുൾമുനയിൽ കേരളവും; 40 ശ​ത​മാ​നം രോ​ഗി​ക​ളിലും അ​തി​തീ​വ്ര വൈ​റസ്

മ​ഹാ​രാ​ഷ്ട്ര​യി​ലും ഡ​ല്‍​ഹി​യി​ലും നിയന്ത്രണാധീതമായി താണ്ഡവമാടുന്നതും ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദ വൈ​റ​സാ​ണ്.

സം​സ്ഥാ​ന​ത്ത് ജ​നി​ത​ക​മാ​റ്റം വ​ന്ന അ​തി​തീ​വ്ര വൈ​റസിനെ പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തെ മാ​ര്‍​ച്ച്‌ മാ​സ​ത്തി​ലെ  കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ 40 ശ​ത​മാ​ന​ത്തി​ലും അ​തി​തീ​വ്ര വൈ​റ​സ് ക​ണ്ടെ​ത്തിട്ടുണ്ട്.  3.8 ശ​ത​മാ​നം രോ​ഗി​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഫെ​ബ്രു​വ​രി മാസത്തിൽ വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എന്നാൽ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ മാ​സ​മാ​യ മാ​ര്‍​ച്ചി​ല്‍ പി​ടി​വി​ട്ട അ​തി​വേ​ഗ വ്യാ​പ​ന​മാ​ണ് ന​ട​ന്ന​തെ​ന്നാണ്.  കേ​ര​ള​ത്തി​ല്‍  ഫെ​ബ്രു​വ​രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് ല​ണ്ട​ന്‍ വ​ക​ഭേ​ദം മാ​ത്ര​മാ​യി​രുന്നു. എന്നാൽ മാ​ര്‍​ച്ചി​ല്‍ ഇ​ന്ത്യ​ന്‍, ആ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി. ഏ​പ്രി​ല്‍ മാ​സ​ത്തെ പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ കൂ​ടി പു​റ​ത്തു​വ​രു​ന്ന​തോ​ടെ വ്യാ​പ​ന​ തീ​വ്ര​തയുടെ ആഴം വ്യ​ക്ത​മാ​കും. 

മ​ധ്യ​കേ​ര​ള​ത്തി​ലാ​ണ്  വ്യാ​പ​ന​ശേ​ഷി​യും പ്ര​ഹ​ര​ശേ​ഷി​യും കൂ​ടി​യ ഇ​ര​ട്ട ജ​നി​ത​മാ​റ്റം സം​ഭ​വി​ച്ച ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദ വൈ​റ​സ് കൂടുതലായും കാണപ്പെടുന്നതെങ്കിലും കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് അതി തീവ്രമായിട്ടുള്ളത്. ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം 9.05 ശ​ത​മാ​നം രോ​ഗി​ക​ളി​ലാ​ണ് കോ​ട്ട​യ​ത്ത് കണ്ടെത്തിയത്. മ​ഹാ​രാ​ഷ്ട്ര​യി​ലും ഡ​ല്‍​ഹി​യി​ലും നിയന്ത്രണാധീതമായി താണ്ഡവമാടുന്നത് ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദ വൈ​റ​സാ​ണ്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ് 75 ശ​ത​മാ​നവും ബ്രി​ട്ടീ​ഷ് വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. പാ​ല​ക്കാ​ട് ജി​ല്ല​യിൽ 21.3 ശ​ത​മാ​നം കോ​വി​ഡ് രോ​ഗി​ക​ളി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വൈ​റ​സ് വ​ക​ഭേ​ദം  ക​ണ്ടെ​ത്തിട്ടുണ്ട്.

ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളുമായി കര്‍ണാടക

Author
Sub-Editor

Sabira Muhammed

No description...

You May Also Like