45 വയസ്സിന് മുകളിലുള്ള സർക്കാർ ജീവനക്കാർ വാക്‌സിൻ എടുക്കണമെന്ന് കേന്ദ്രസർക്കാർ .

വാക്‌സിൻ സ്വീകരിച്ച ശേഷവും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിട്ടു .

കോവിഡ് രോഗവ്യാപനം തടയാൻ 45 വയസ്സിന് മുകളിലുള്ള സർക്കാർ ജീവനക്കാർ വാക്‌സിൻ എടുക്കണമെന്ന് കേന്ദ്രസർക്കാർ . രാജ്യത്തെ കോവിഡ് കേസുകൾ നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നടപടി . ഏപ്രിൽ ഒന്ന് മുതലാണ് രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ വിതരണം ആരംഭിച്ചത് . ദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അർഹരായ സർക്കാർ ജീവനക്കാരും വാക്‌സിൻ എടുക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചത് . വാക്‌സിൻ സ്വീകരിച്ച ശേഷവും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിട്ടു . രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യത്ത്  കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു .കഴിഞ്ഞ 24 മണിക്കൂറിൽ 442 മരണവും 96,982 പേര്‍ക്ക് രോഗവും സ്ഥിതീകരിച്ചു . ഈ സാഹചര്യത്തിൽ വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗവും പ്രധാനമന്ത്രി വിളിച്ചു .

കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് ഉംറ നിർവഹിക്കാനാവില്ല : വിലക്കുമായ് സൗദി അറേബ്യ.

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like