462344 സോയിൽ ഹെൽത്ത് കാർഡ് കർഷകർക്ക് വിതരണം ചെയ്ത് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്
- Posted on February 14, 2025
- News
- By Goutham prakash
- 195 Views
തിരുവനതപുരം: മണ്ണിന്റെ ഫലഭൂയിഷ്ഠിത കൃഷിയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ഉൽപാദന ക്ഷമതയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മണ്ണിന്റെ ഫലഭൂയിഷ്ടതയെ കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കേരളത്തെ 5 കാർഷിക പാരിസ്ഥിതിക മേഖലയായും 23 കാർഷിക പാരിസ്ഥിതിക യൂണിറ്റായും തിരിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം എല്ലായിടത്തും എത്താത്തതിനാൽ അഗ്രോ ഇക്കോളജിക്കൽ സോണുകളായും അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളായും തിരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത് ഇതിൽ ഏറ്റവും സുപ്രധാനമായ പങ്ക് കേരള മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ഭാഗത്തുനിന്നും ആണെന്നും മന്ത്രി പറഞ്ഞു. ഓരോ കാലത്തും മണ്ണിന്റെ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും എന്നാൽ മാത്രമേ മണ്ണിൽ എന്തൊക്കെ കുറവുകൾ ഉണ്ട് എന്ന് അറിയാൻ പറ്റുമെന്നും അതിനനുസരിച്ച് സോയിൽ ഹെൽത്ത് കാർഡ് നൽകാൻ സാധിക്കും എന്നും മന്ത്രി അറിയിച്ചു. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമായാണ് അതിനെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ സർക്കാരിന്റെ കാലത്ത് 462344 കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു എന്നും എല്ലാ കർഷകർക്കും ഘട്ടം ഘട്ടമായി സോയിൽ ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള നടപടികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും മണ്ണ് അറിഞ്ഞ് കൃഷി ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും മന്ത്രി അറിയിച്ചു. പ്രളയനാന്തര കേരളത്തിന്റെ മണ്ണിന്റെ ഫലഭൂയിഷ്ഠത സംബന്ധിച്ച മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സി.ഡി. സുനീഷ്.
