പരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കുന്നത് പഠനവിടവ് പരിഹരിക്കില്ല - ഡോ. സി. വീരമണി പരിഷത്ത് വിദ്യാഭ്യാസജാഥ സമാപിച്ചു

പരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കുന്നത്

 പഠനവിടവ് പരിഹരിക്കാനോ

 ഗുണതയുണ്ടാക്കാനോ

 ഒട്ടുംസഹായകമാവുകയില്ലെന്ന് സെന്റർ 

ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ 

ഡോസിവീരമണി അഭിപ്രായപ്പെട്ടു.

 കേരളശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന

 പ്രസിഡന്റ് ടികെമീരാഭായി നയിച്ച

 വിദ്യാഭ്യാസജാഥയുടെ

 സമാപനസമ്മേളനംഉദ്ഘാടനം ചെയ്തു

 സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രാഥമികതലത്തിൽത്തന്നെ പഠനവിടവുകൾ

 കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ

 അധ്യാപകർ നടത്തണമെന്നുംതുല്യതയിലും

 സാമൂഹ്യനീതിയിലും അധിഷ്ഠിതമായ

 പഠനപ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ്

 വേണ്ടതെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.


അധ്യാപകർ വിഷയം പഠിപ്പിക്കുന്നവരായിമാത്രം

 പരിമിതപ്പെടുന്നതാണ് പ്രശ്‌നമെന്ന് എസ് സി 

 ആർ ടി മുൻ ഡയറക്ടർപ്രൊഫഎംഖാദർ

 പറഞ്ഞുകുട്ടികളെ പഠിപ്പിക്കുകയും അവരുടെ

 വികാസം ഉറപ്പാക്കുകയും

 ചെയ്യേണ്ടവരാണ്അധ്യാപകരെന്നും

 ഇതിനായുള്ള അവബോധവും മനോഭാവവും

 അധ്യാപകപരിശീലന കാലത്തുതന്നെ

 അവർക്ക്ലഭിച്ചിരിക്കണമെന്നും എംഖാദർ

 കൂട്ടിച്ചേർത്തു.


മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച

 റാലിയോടെയാണ് ജാഥ സമാപിച്ചത്.

 സമാപനസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്

 ടികെമീരാഭായി അധ്യക്ഷയായിഡോടി.

 പികലാധരൻ വിഷയം അവതരിപ്പിച്ചു.

 പൊതുജനങ്ങളിൽനിന്നു സമാഹരിച്ച

 ഒപ്പുകൾക്യാമ്പയിൻ കൺവീനർ ജനറൽ

 സെക്രട്ടറി പിവിദിവാകരന് കൈമാറി.

 ജാഥാനുഭവങ്ങൾ ഡോഎംവി.

 ഗംഗാധരൻവിവരിച്ചുപ്രൊഫസിപി.

 നാരായണൻടിരാധാമണിജിഷിംജിപി.

 പ്രദീപ് എന്നിവർ സംസാരിച്ചു.



Author
Citizen Journalist

Goutham prakash

No description...

You May Also Like