നല്ലൊരു മനുഷ്യനാകാന്‍ നോക്കാമെന്ന് വേടൻ,വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍.
- Posted on May 01, 2025
- News
- By Goutham prakash
- 200 Views
പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍. പുകവലിയും മദ്യപാനവും ശരിയായ ശീലമല്ലെന്നും എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാന്‍ പറ്റുമോയെന്ന് നോക്കട്ടേയെന്നും വേടന്‍ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ കേള്‍ക്കുന്നവര്‍ ലഹരിയുടെയും മദ്യത്തിന്റെയും വഴി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. തിരുത്താനുള്ള ശ്രമത്തിലാണ് താനെന്നും തിരുത്തുമെന്നും വേടന്‍ വ്യക്തമാക്കി.
റാപ്പര്‍ വേടന്റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമെന്നും വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍. അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി വേടന്‍ തിരിച്ചുവരേണ്ടതുണ്ടെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
