മുംബൈയിൽ നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി.
- Posted on March 08, 2025
- News
- By Goutham prakash
- 234 Views
മുംബൈയിൽ
നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി. പുനെയിൽ എത്തിച്ച കുട്ടികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും. ഇന്ന് വൈകുന്നേരം
അഞ്ചരയോടെ പൂനെയിൽ നിന്ന് മടങ്ങും. ട്രെയിനിലാണ് പെൺകുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. നാളെ ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തും.ഗരീബ് രഥ് എക്സ്പ്രസിലാണ് മടക്കം. കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗൺസലിംഗ് അടക്കം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
