*കെ.സി.എല്ലിൽ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങി കാസർഗോഡിന്റെ മുഹമ്മദ് അൻഫൽ*



*സി.ഡി. സുനീഷ്*



തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കാസർഗോഡ് പള്ളം സ്വദേശിയായ മുഹമ്മദ് അൻഫൽ ഓൾറൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധേയനായി. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് വേണ്ടി കളത്തിലിറങ്ങിയ അൻഫൽ,മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 27 പന്തിൽ നിന്ന് 3 ബൗണ്ടറിയുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെ 52 റൺസ് അടിച്ചുകൂട്ടിയ അൻഫൽ, ആലപ്പി റിപ്പിൾസിന്റെ മുൻ നിരയിലെ മൂന്ന് ബാറ്റർമാരെയാണ് പവനലിലേക്ക് അയച്ചത്. ഓപ്പണ്ണർ ജലജ് സക്സേന,ആലപ്പി റിപ്പിൾസ് ക്യാപ്റ്റനായ മുഹമ്മദ് അസറുദ്ദീൻ,മുഹമ്മദ് കൈഫ് എന്നീ വിലപ്പെട്ട 3 വിക്കറ്റുകളും സ്വന്തമാക്കി. 11. 1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിൽ പതറിയിരുന്ന കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ, അൻഫലും സൽമാൻ നിസാറും ചേർന്ന കൂട്ടുകെട്ടാണ് 176 റൺസ് എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 53 പന്തുകളിൽ നിന്ന് 105 റൺസാണ് കൂട്ടിച്ചേർത്തത്.


 ക്രിക്കറ്റിലേക്കുള്ള അൻഫലിന്റെ യാത്രയിൽ സഹോദരൻ ആസിഫിന്റെ പിന്തുണയാണ് വഴിത്തിരിവായത്.  മുഹമ്മദ് കുൻഹി, സുഹറ ദമ്പതികളുടെ മകനായ 35 വയസ്സുകാരൻ അൻഫൽ, കെ.സി.എ. റോയൽസ്, കെ.സി.എ. ടൈഗേഴ്സ്, മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്  എന്നിവയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like