സ്ത്രീ സുരക്ഷാ സെമിനാർ നടത്തി.
- Posted on March 10, 2025
- News
- By Goutham prakash
- 242 Views
വനിതാദിനത്തോടനുബന്ധിച്ച് കേരള ജേർണലിസ്റ്റ്സ് യൂണിയൻ വനിതാ വിംഗും , ആലുവ സെന്റ് സേവ്യേഴ്സ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 'സ്ത്രീ സുരക്ഷ' സെമിനാർ സെന്റ് സേവ്യേഴ്സ് കോളേജ് ഹാളിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ് തു..
കെ.ജെ.യു വനിതാ വിംഗ് സംസ്ഥാന കൺവീനർ ആശ കുട്ടപ്പൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു . സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ. മിലൻ ഫ്രാൻസ് മുഖ്യപ്രഭാഷണം നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സതി ലാലു (കീഴ്മാട്), സി.കെ. ലിജി (എടത്തല), ജയ മുരളീധരൻ (ചെങ്ങമനാട്), രാജി സന്തോഷ് (ചൂർണിക്കര) എന്നിവർ വിശിഷ്ടാതിഥികളായിരുന്നു .
കോളേജ് മാനേജർ സിസ്റ്റ: ചാൾസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
കെ.ജെ.യു വനിതാ വിംഗ് സംസ്ഥാന ജോയിന്റ് കൺവീനർ പ്രിയ പരമേശ്വരൻ, അംഗങ്ങളായ ദീപാ ഷാജി, ഷൈനി അഷറഫ്, സിജി പ്രതാപൻ, ജിഷ ബാബു, ജെസി എം. ജോയി, കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. മരിയ പോൾ സംസാരിച്ചു.
റോസ് റോസ്.
