മീഡിയ അവാർഡിന് അപേക്ഷിക്കാം
- Posted on January 29, 2025
- News
- By Goutham prakash
- 180 Views
മീഡിയ അവാർഡിന് 31വരെ അപേക്ഷിക്കാം
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രതിനിധികൾക്കും ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകൾ സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷാ ഫോറവും മാർഗനിർദ്ദേശങ്ങളും കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റായ www.niyamasabha.org ൽ ലഭ്യമാണ്.
സ്വന്തം ലേഖകൻ.
